കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കൽ ഇന്ന്
text_fieldsമസ്ജിദുൽ ഹറാമിലേക്ക് കിസ്വ കൊണ്ടുവരുന്നതിന് ഒരുക്കിയ ട്രക്ക്
ജിദ്ദ: കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കൽ തിങ്കളാഴ്ച നടക്കും. ദുൽഹജ്ജ് 10 അറഫ ദിനത്തിലാണ് ഒാരോ വർഷവും കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കൽ. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയം പൂർത്തിയാക്കി. തിങ്കളാഴ്ച രാവിലെ കിങ് അബ്ദുൽ അസീസ് കിസ്വ നിർമാണ കോംപ്ലക്സിൽനിന്ന് വിദഗ്ധരായ ജോലിക്കാർ പ്രത്യേക ട്രക്കിൽ കിസ്വ മസ്ജിദുൽ ഹറാമിലെത്തിക്കും.
ആരോഗ്യമുൻകരുതൽ പാലിച്ചായിരിക്കും കിസ്വ എത്തിക്കുകയും കഅ്ബയെ പുതപ്പിക്കുകയും ചെയ്യുക. ദുൽഹജ്ജ് ഒന്നിനാണ് കിസ്വ കൈമാറ്റച്ചടങ്ങ് നടന്നത്. സൽമാൻ രാജാവിനുവേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് പുതിയ കിസ്വ, കഅ്ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദിൽ അശൈബിക്ക് കൈമാറിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

