Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊയിലാണ്ടി കൂട്ടം...

കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികാഘോഷം ഇന്ന്

text_fields
bookmark_border
കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികാഘോഷം ഇന്ന്
cancel
camera_alt

കൊ​യി​ലാ​ണ്ടി കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദ്​: കൊ​യി​ലാ​ണ്ടി കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ഒ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷം ‘ഈ​ദ്​ വി​ത്ത്​ എം.​ജി’ എ​ന്ന പേ​രി​ൽ വെ​ള്ളി​യാ​ഴ്​​ച റി​യാ​ദ്​ അ​ൽ​ഹ​യ​ർ അ​ൽ​ഉ​വൈ​ദ ഫാം ​ഹൗ​സി​ൽ ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന്​ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റാ​ണ്​ മു​ഖ്യാ​തി​ഥി​യെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ​ട​ക​ര എം.​പി കെ. ​മു​ര​ളീ​ധ​ര​ൻ ആ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. റി​യാ​ദി​ൽ ആ​ദ്യ​മാ​യാ​ണ്​ എം.​ജി. ശ്രീ​കു​മാ​ർ എ​ത്തു​ന്ന​ത്. കൂ​ടാ​തെ പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ർ, അ​ഞ്​​ജു ജോ​സ​ഫ്, റ​ഹ്​​മാ​ൻ എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വും. ദേ​വി​ക നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രും റി​യാ​ദി​ലെ പ്ര​വാ​സി ഗാ​യ​ക​രും ആ​ഘോ​ഷ​ത്തി​ന്​ പൊ​ലി​മ കൂ​ട്ടാ​ൻ വേ​ദി​യി​ൽ അ​ണി​ചേ​രും.

ന​ന്മ​യി​ലൂ​ടെ സൗ​ഹൃ​ദം, സൗ​ഹൃ​ദ​ത്തി​ലൂ​ടെ കാ​രു​ണ്യം എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി കൊ​യി​ലാ​ണ്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​യി​ലാ​ണ്ടി കൂ​ട്ടം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി 11 ചാ​പ്റ്റ​റു​ക​ളും ഒ​രു ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളു​മു​ള്ള ഫേ​സ്ബു​ക് കൂ​ട്ടാ​യ്മ​യാ​ണ്. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​ക്കും മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന സം​ഘ​ട​ന എ​ന്ന രീ​തി​യി​ൽ അ​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി കൊ​യി​ലാ​ണ്ടി കൂ​ട്ട​ത്തി​ന്​ സാ​ധി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ റാ​ഫി കൊ​യി​ലാ​ണ്ടി, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം പു​ഷ്പ​രാ​ജ്, പ്ര​സി​ഡ​ൻ​റ്​ നൗ​ഫ​ൽ സി​റ്റി​ഫ്ല​വ​ർ, സെ​ക്ര​ട്ട​റി നി​ബി​ൻ ഇ​ന്ദ്ര​നീ​ലം, ട്ര​ഷ​റ​ർ ഷ​ഹീ​ൻ തൊ​ണ്ടി​യി​ൽ, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ദ​യ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ട​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversary celebrationRiyadh ChapterKoyalandi Group
News Summary - Today is the 9th anniversary celebration of Koyalandi Group Riyadh Chapter
Next Story