ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ഡിവിഷൻ എഫ് കോൺഫറൻസ് അൽ ഖോബാറിൽ നടന്നു
text_fieldsദമ്മാമിൽ നടന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 79 ഡിവിഷൻ എഫ്
കോൺഫറൻസ്
ദമ്മാം: ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 79 ഡിവിഷൻ എഫ് കോൺഫറൻസ് അൽ ഖോബാർ ഗോൾഡൻ തുലിപ് ഹോട്ടലിൽ സംഘടിപ്പിച്ചു. കോൺഫറൻസ് ചെയർമാൻ സതീഷ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ എഫ് ഡയറക്ടർ പി.വി. ഹാരിഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സഫയർ മുഹമ്മദ് ആയിരുന്നു മത്സരങ്ങളുടെ ചീഫ് ജഡ്ജ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത കോൺഫറൻസിൽ ഏരിയ 15, 31, 61, 60 എന്നിവയ്ക്ക് കീഴിലുള്ള വിവിധ ക്ലബ്ബുകളിൽ നിന്നായി 30-ാളം മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചു. അൽ ഖോബാർ, ദമ്മാം, ജൂബൈൽ, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങൾ പരിപാടിയിൽ സജീവ സാന്നിധ്യമായി. ടോസ്റ്റ്മാസ്റ്റേഴ്സ് സൗദി അറേബ്യ ഡിസ്ട്രിക്ട് 79 ഡയറക്ടർ മുഹമ്മദ് അഫ്ദൽ, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ അലക്സ് ഫിലിപ്പ്, ക്ലബ് ഗ്രോത്ത് ഡയറക്ടർ നരസിംഹ റാവു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഇൻറർനാഷനൽ സ്പീച്ച്, ഇവാലുവേഷൻ സ്പീച്ച്, ടേബിൾ ടോപിക്, ഹ്യൂമറസ് സ്പീച്ച് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡിവിഷൻ എഫ് ഏരിയ ഡയറക്ടർമാർക്കും ഷഫ്രാസ് മുബാറക്, സജൻ മാത്യു, മഷ്ഹർ, നുഅമാൻ, ലീന ഉണ്ണികൃഷ്ണൻ, ഉമ വെങ്കട്, ജോസഫ് പാലത്തറ, ഷമീം കട്ടക്കാട്, മുഹമ്മദ് മുനീർ, ആബിദ് നിസാം ഖാൻ എന്നിവർക്കും ഫലകങ്ങൾ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

