Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ...

ജി​ദ്ദ​യി​ൽ ടോ​സ്റ്റ്‌​മാ​സ്റ്റേ​ഴ്സ് ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​രം

text_fields
bookmark_border
ജി​ദ്ദ​യി​ൽ ടോ​സ്റ്റ്‌​മാ​സ്റ്റേ​ഴ്സ് ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​രം
cancel
camera_alt

ടോ​സ്റ്റ്‌​മാ​സ്റ്റേ​ഴ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​രത്തിൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ടോ​സ്റ്റ്‌​മാ​സ്റ്റേ​ഴ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് 104-ന് ​കീ​ഴി​ലു​ള്ള ഡി​വി​ഷ​ൻ എ​ച്ചി​ലെ ഏ​രി​യ 18, ഏ​രി​യ 38 എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ 2025-2026 വ​ർ​ഷ​ത്തെ ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ക​രം അ​ൽ ബ​ല​ദ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മ്പ​ത് ക്ല​ബ്ബു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. ഹ്യൂ​മ​റ​സ് സ്പീ​ച്ച്, ഇ​വാ​ലു​വേ​ഷ​ൻ സ്പീ​ച്ച്, ടേ​ബി​ൾ ടോ​പി​ക്സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്പീ​ച്ച് നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. സ​മ്മാ​ന​ങ്ങ​ൾ ഡി​സ്ട്രി​ക്റ്റ്-​ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ഹീ​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ, ന​ജീ​ബ് വെ​ഞ്ഞാ​റ​മൂ​ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം അ​വ​താ​ര​ക​നാ​യി​രു​ന്നു. മു​ഹ​മ്മ​ദ് സ​മീ​ർ കു​ന്ന​ൻ യോ​ഗ​ംനി​യ​ന്ത്രി​ച്ചു.

ഏ​രി​യ 18 വി​ഭാ​ഗ​ത്തി​ൽ ഹ്യൂ​മ​റ​സ് സ്പീ​ച്ചി​ൽ സാ​ഷി ത​ങ്ക​രാ​ജ ഒ​ന്നാം സ്ഥാ​ന​വും, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ര​ണ്ടാം സ്ഥാ​ന​വും, അ​ഷ​റഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഇ​വാ​ലു​വേ​ഷ​ൻ സ്പീ​ച്ചി​ൽ സ​ഫാ ക​രു​മാ​ര ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ, അ​ഷ്‌​റ​ഫ് മേ​ലേ​വീ​ട്ടി​ൽ, ന​സ്റി​ൻ സി​റാ​ജ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ടേ​ബി​ൾ ടോ​പി​ക്സി​ൽ അ​ഷ​റഫ് മേ​ലേ​വീ​ട്ടി​ൽ (ഒ​ന്ന്), സ​ഫാ ക​രു​മാ​ര (ര​ണ്ട്), മ​ഹ​നാ​സ് അ​ഫ്രീ​ൻ (മൂ​ന്ന്) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്പീ​ച്ചി​ൽ വി​നി​ത പി​ള്ള ഒ​ന്നാം സ്ഥാ​ന​വും, സ​ഫാ ക​രു​മാ​ര ര​ണ്ടാം സ്ഥാ​ന​വും, നി​വേ​ത ഗ​ണേ​ഷ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഏ​രി​യ 38 വി​ഭാ​ഗ​ത്തി​ൽ ഹ്യൂ​മ​റ​സ് സ്പീ​ച്ചി​ൽ അ​ബൂ​ബ​ക്ക​ർ സ​യ്യി​ദ് മ​ൻ​സൂ​ർ ഒ​ന്നാം സ്ഥാ​ന​വും, സു​രേ​ന്ദ്ര​പാ​ൽ സിം​ഗ് അ​ജ്മ​ൽ ര​ണ്ടാം സ്ഥാ​ന​വും, ലു​ബ്ന കാ​സം ഖ​ത്രി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​വാ​ലു​വേ​ഷ​ൻ സ്പീ​ച്ചി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് തൊ​ടി​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ലു​ബ്ന കാ​സം ഖ​ത്രി ര​ണ്ടും, നി​വേ​ത ഗ​ണേ​ഷ് മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ടേ​ബി​ൾ ടോ​പി​ക്സി​ൽ ശി​വ​ന്യ അ​നി​ൽ​കു​മാ​ർ (ഒ​ന്ന്), നി​വേ​ത ഗ​ണേ​ഷ് (ര​ണ്ട്), ഷ​യാ​ൻ ഹ​ഖ് (മൂ​ന്ന്) എ​ന്നി​വ​ർ വി​ജ​യി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്പീ​ച്ചി​ൽ സു​രേ​ന്ദ്ര​പാ​ൽ സിങ് അ​ജ്മ​ൽ ഒ​ന്നാം സ്ഥാ​ന​വും, സാ​ഷി ത​ങ്ക​രാ​ജ ര​ണ്ടാം സ്ഥാ​ന​വും, അ​ബ്ദു​ൽ റ​ഷീ​ദ് തൊ​ടി​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speech competitionSaudi NewsJeddahtoastmasters
News Summary - Toastmasters English Speech Competition in Jeddah
Next Story