Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​ള​യ​ത്തെ ത​ട​യാ​ൻ...

പ്ര​ള​യ​ത്തെ ത​ട​യാ​ൻ പു​ഴ​ക​ൾ​ക്ക് ജീ​വ​ൻ ന​ൽ​ക​ണം; വേ​ണം ശാ​സ്ത്രീ​യ മ​ണ​ൽ​വാ​ര​ൽ

text_fields
bookmark_border
പ്ര​ള​യ​ത്തെ ത​ട​യാ​ൻ പു​ഴ​ക​ൾ​ക്ക് ജീ​വ​ൻ ന​ൽ​ക​ണം; വേ​ണം ശാ​സ്ത്രീ​യ മ​ണ​ൽ​വാ​ര​ൽ
cancel

കേ​ര​ള​ത്തി​ൽ ഓ​രോ മ​ഴ​ക്കാ​ല​വും എ​ത്തു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൽ ഭീ​തി​യു​ടെ വി​ത്തു​ക​ൾ പാ​ക​പ്പെ​ടു​ക​യാ​ണ്. മു​ൻ​പൊ​ക്കെ ആ​ഴ്ച​ക​ളോ​ളം നീ​ളു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ മാ​ത്രം ക​ണ്ടി​രു​ന്ന പ്ര​ള​യ​ദൃ​ശ്യ​ങ്ങ​ൾ, ഇ​ന്നി​പ്പോ​ൾ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ​ത്ത​ന്നെ നാ​ടി​നെ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കു​ന്നു. മാ​റി​യ കാ​ലാ​വ​സ്ഥ​യ്ക്കൊ​പ്പം ന​മ്മു​ടെ ജ​ല​സ്രോ​ത​സ്സു​ക​ൾ​ക്കു​ണ്ടാ​യ ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ഈ ​പ്ര​തി​സ​ന്ധി​യെ അ​തി​രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ഇ​തി​െൻറ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് പു​ഴ​ക​ളു​ടെ​യും ന​ദി​ക​ളു​ടെ​യും സ്വാ​ഭാ​വി​ക ആ​ഴം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​പോ​യി എ​ന്ന​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും കാ​ര​ണം ജ​ല​വാ​ഹി​നി​ക​ളു​ടെ ഒ​ഴു​ക്കു​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ന്നു. മ​ഴ​വെ​ള്ള​ത്തി​ന് അ​തി​വേ​ഗം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​നു​ള്ള വ​ഴി അ​ട​യു​ന്ന​തോ​ടെ, വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​കു​ന്നു.

വ​രു​ന്ന മ​ഴ​ക്കാ​ലം അ​വ​സാ​നി​ച്ചാ​ലു​ട​ൻ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും അ​വ​ശി​ഷ്​​ട​ങ്ങ​ളും നീ​ക്കം ചെ​യ്ത് അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​ഴം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​ത് അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ൽ​ഖ​ന​ന​ത്തി​നു​ള്ള ആ​ഹ്വാ​ന​മ​ല്ല; മ​റി​ച്ച്, പ്ര​ള​യ​നി​യ​ന്ത്ര​ണ​ത്തി​നും ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നു​മാ​യി വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​പ്പാ​ക്കേ​ണ്ട പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ ഒ​രു മു​ൻ​ക​രു​ത​ലാ​ണ്.

പ്ര​ള​യം വ​ന്ന് നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വി​ത​ച്ച​ശേ​ഷം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ബു​ദ്ധി​പൂ​ർ​വ്വ​മാ​യ കാ​ര്യം, പ്ര​ള​യ​സാ​ധ്യ​ത ത​ന്നെ കു​റ​യ്ക്കു​ന്ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ഭ​ര​ണ​കൂ​ട​ത്തി​െൻറ ക​ട​മ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodMonsoonRiverKerala Floods
News Summary - To stop floods, rivers must be given life
Next Story