ഇന്ത്യയുടെ മതേതര മുഖം വീണ്ടെടുക്കാൻ ‘ഇൻഡ്യ’ മുന്നണിയെ വിജയിപ്പിക്കണം -അഡ്വ. ഫൈസൽ ബാബു
text_fieldsദമ്മാം കെ.എം.സി.സി ലോകസഭ തെരഞ്ഞെടുപ്പ് കാമ്പയിൻ
ഉദ്ഘാടന ചടങ്ങിൽ യൂത്ത്ലീഗ് അഖിലേന്ത്യ സെക്രട്ടറി
ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തുന്നു
ദമ്മാം: ലോക രാജ്യങ്ങൾക്ക് മുന്നിൽ നഷ്ടപ്പെട്ട ഇന്ത്യയുടെ മതേതര പ്രതിഛായ വീണ്ടെടുക്കാനും ഫാഷിസ്റ്റ് ഭരണത്തിൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും ‘ഇൻഡ്യ’ മുന്നണിയെ അധികാരത്തിലെത്തിക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു പറഞ്ഞു.
കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി പാരഗൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മൂന്ന് മാസം നീളുന്ന ലോക്സഭ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഉദ്ഘാടന പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹമീദ് വടകര അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. പ്രവാസം 41 വർഷം പിന്നിട്ട സുലൈമാൻ കൂലേരിയെ ചടങ്ങിൽ ആദരിച്ചു. ‘കെ.എം.സി.സി കെയർ’ സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള ഷമീറിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കെയർ കൺവീനർ മഹ്മൂദ് പൂക്കാട് തൃശൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് സഫീർ അച്ചുവിന് കൈമാറി.
ഈ വർഷത്തെ റമദാൻ റിലീഫ് കാമ്പയിന്റെ ബ്രോഷർ പ്രകാശനം അഡ്വ. ഫൈസൽ ബാബു നിർവഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല, സൗദി നാഷനൽ കമ്മിറ്റി കലാസാംസ്കാരിക വിഭാഗം ചെയർമാൻ മാലിക് മഖ്ബൂൽ, സെൻട്രൽ കമ്മിറ്റി ചെയർമാൻ ബഷീർ ബാഖവി, കുഞ്ഞി മുഹമ്മദ് കടവനാട് തുടങ്ങിയവർ പങ്കെടുത്തു.
അസ്ലം കൊളക്കോടൻ, ഫൈസൽ ഇരിക്കൂർ, അഷ്റഫ് ആളത്ത്, സൈനു കുമളി, സലാം മുയ്യം, അബ്ദുറഹ്മാൻ പൊന്മുണ്ടം, ഷിബിലി ആലിക്കൽ, സലാഹുദ്ധീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി. അബ്ദുൽ മജീദ് ചുങ്കത്തറ ഖിറാഅത്ത് നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും മഹ്മൂദ് പൂക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

