Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴക്കുവേണ്ടി നമസ്കരിക്കാൻ ആഹ്വാനം
text_fieldsbookmark_border
ജിദ്ദ: ഈ മാസം 17ന് (വ്യാഴാഴ്ച) സൗദി അറേബ്യയിലെ എല്ലായിടങ്ങളിലും മഴക്കുവേണ്ടി നമസ്കരിക്കാൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. പ്രവാചക ചര്യ അനുസരിച്ചാണിത്.പ്രാർഥിച്ചും പാപമോചനം നേടിയും നന്മകൾ ചെയ്തും ദൈവത്തിലേക്ക് കൂടുതൽ അടുക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു. ദൈവം തന്റെ ദാസന്മാരിൽനിന്ന് പ്രാർഥനകൾ അധികരിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നു. കഴിവുള്ളവരെല്ലാം നമസ്കാരം നിർവഹിക്കാൻ ഉത്സാഹം കാണിക്കണം. രാജ്യത്തും രാജ്യനിവാസികളിലും ദൈവകാരുണ്യമുണ്ടാകട്ടെയെന്നും സൗദി റോയൽ കോർട്ട് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

