തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ ശ്രമങ്ങൾ ഇരട്ടിയാക്കണം -ഡോ. അൽസുദൈസ്
text_fieldsമക്ക: ഇരുഹറമുകളിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്. തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് കൂടിയ സാഹചര്യത്തിലാണ് ഹറം ജീവനക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാ വകുപ്പുകളും ഫീൽഡ് ജീവനക്കാരും ഏറ്റെടുക്കുന്ന ചുമതലകൾ ശക്തിപ്പെടുത്തണമെന്നും പ്രകടന സൂചകങ്ങൾ ഉയർത്തണമെന്നും ഡോ. സുദൈസ് പറഞ്ഞു. മാർഗനിർദേശങ്ങൾ നൽകുന്നതിനും ത്വവാഫ് കാര്യങ്ങൾക്കും പഠനക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമുള്ള വകുപ്പുകൾ പൂർണശേഷിയിൽ പ്രവർത്തിക്കണം. തീർഥാടകർക്ക് ആകർഷകവും സമ്പന്നവുമായ അന്തരീക്ഷം നൽകണം.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവയുടെ സന്നദ്ധത ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തയാറാകേണ്ടതിന്റെ ആവശ്യകതയും ഡോ. സുദൈസ് ഊന്നിപ്പറഞ്ഞു. ഇരുഹറമുകളിലെയും ജീവനക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഡോ. സുദൈസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.