തുടരും...
text_fieldsസിറാജ്, തലശ്ശേരി
അല്‍ ഖോബാര്‍
എന്തൊക്കെ പുകിലായിരുന്നു! ബോക്സ് ഓഫിസിൽ ജയം. സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും ഒരുപോലെ ജയം അവകാശപ്പെട്ട് ആഘോഷിച്ചപ്പോൾ... ഇപ്പോ പവനായി, ശവമായി എന്ന പോലെയല്ലേ തവിടുപൊടിയായി കിടക്കുന്നത്! ഇത് ലാലേട്ടന്റെ സിനിമയുടെ റിവ്യൂ അല്ല. നമ്മുടെ സംസ്ഥാനത്തെ ഹൈവേ റോഡുകളുടെ അവസ്ഥയാണിത്. നമ്മളത് മീഡിയകളിലൂടെ അറിഞ്ഞതാണ്.
ജനങ്ങളുടെ നികുതി പണത്തിൽനിന്ന് റോഡുകളും വികസന പദ്ധതികളും ഉണ്ടാക്കി അതിൽനിന്ന് കൈയിട്ടു വാരി നിർമാണ കരാർ കമ്പനിക്ക് ബജറ്റിനെക്കാൾ കുറഞ്ഞ തുക ലഭിക്കുമ്പോൾ റോഡുകൾ ഇനിയും തകരും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കമ്പനിയുടെ കരാറുകൾ റദ്ദാക്കും. ഈ നാടകം തുടർന്നുകൊണ്ടേയിരിക്കും. നമ്മടെ ഗോവിന്ദൻ മാഷ് പറഞ്ഞല്ലോ ‘മഴ കനത്താൽ ഇനിയും പൊളിയും’! ഈ വാക്കുകൾ തന്നെ പൊതുജനത്തോടുള്ള പരിഹാസമല്ലേ?
ഭരണം മാറി ആരു വന്നാലും ഇതാണല്ലോ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് വേടനെ പോലെയുള്ള ക്ഷുഭിത യൗവനം പ്രതികരിച്ചു തുടങ്ങുന്നത്. വേടൻ എന്നത് ഒരാളിൽനിന്ന് ഒരാൾക്കൂട്ടമായി മാറുന്നത്. ഇനിയും ഇത് തുടർന്നാൽ... അധികാരം നിലനിർത്താൻ വേണ്ടി മാത്രം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ അടുത്തേക്ക് വന്നാൽ രാഷ്ട്രീയ തമ്പ്രാക്കന്മാരോട് ജനം ‘നിങ്ങ നമ്മക്ക് ...ണ്’ എന്ന് വേടന്റെ ഭാഷയിൽ പ്രതികരിച്ചു തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

