ടി.എം.ഡബ്ല്യു.എ റിയാദ് റമദാന് ക്വിസിൽ അമന് ശഹദാന്‍ ജേതാവ്
text_fieldsഅമന് ശഹദാന്‍
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് (ടി.എം.ഡബ്ല്യു.എ) റിയാദ് സംഘടിപ്പിച്ച ‘ടീഫെ റമദാന് ക്വിസി’ല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഒമ്പതാംതരം വിദ്യാർഥിയായ അമന് ശഹദാന്‍ 116 പോയന്റുകളുമായി ഒന്നാം സ്ഥാനം നേടി.
വാശിയേറിയ മത്സരത്തില്‍ നിഷാന്‍ കൊമ്മോത്ത് രണ്ടും ഫാത്തിമ ജസ്ന ഫായിസ് മൂന്നും സ്ഥാനങ്ങള്‍ നേടി. ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരത്തില്‍ 123 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഇസ്ലാമികം, കായികം, ആനുകാലികം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍നിന്നും ചോദ്യങ്ങളുണ്ടായിരുന്നു.
വിജയികളെ ഈ മാസം ഏഴിന് നടക്കുന്ന ടി.എം.ഡബ്ല്യു.എ റിയാദ് തലശ്ശേരി നോമ്പുതുറ വേദിയില്‍ ആദരിക്കും. മുഹമ്മദ് ഖൈസ്, പി.സി. ഹാരിസ്, ആയിഷാ ഫിറോസ്, മുഹമ്മദ് നജാഫ് എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

