ടി.എം.ഡബ്ല്യു.എ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു
text_fieldsടി.എം.ഡബ്ല്യു.എ റിയാദ് 25ാം വാര്‍ഷികാഘോഷ സംഘാടകർ
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘അദ്നാന് മെഹ്ഫില്‍ 25’ സംഘടിപ്പിച്ചു. മക്ക റോഡ് എക്സിറ്റ് 26ല്‍ ഫ്ലെമിംഗോ പാര്‍ക്ക് മാളിലുള്ള മാര്‍ക്ക് ആന്‍ഡ് സേവ് ഹാളിൽ നടന്ന സംഗീത നിശയില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം എന്നിവരോടൊപ്പം റിയാദിലെ ഗായകരായ അബ്ദുല്‍ കബീര്‍, ഉമ്മര്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു. റിയാദിലെ അവതാരകനായ സജിന്‍ നിഷാന്റെ കയ്യടക്കത്തോടെയുള്ള അവതരണം പരിപാടിയുടെ മാറ്റുകൂട്ടി.
സേവന രംഗത്ത് അഭിമാനകരമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടി.എം.ഡബ്ല്യു.എ റിയാദിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍ ഉള്പെടുത്തിയ ഡോക്യുമെന്ററി പി.വി മുഹമ്മദ് സലിം, റഫ്സാദ് വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. സംഘടനയുടെ സീനിയര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രഫ. ഒ.വി. അബ്ദുല്‍ ഫൈസല്‍, യൂനുസ് ഉസ്മാന്, ഖാലിദ് റഹ്മാന് ചെറിയത്ത്, പി.പി. മുഹമ്മദ് ഷഫീക്ക്, ഷമീര്‍ തീക്കൂക്കില്‍ എന്നിവരെ പ്രസിഡന്റ് തന്‍വീര്‍ ഹാഷിമിന്റെ നേതൃത്വത്തില്‍ മുഴുവന്‍ എക്സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്ന് ആദരിച്ചു.
വൈകീട്ട് നാല് മുതൽ പുഡിങ് ഫെസ്റ്റ് എന്നപേരില്‍ പാചക മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടു. പുഡിങ്ങ് ഫെസ്റ്റ് മത്സരത്തില്‍ ഷെയ്ഖ് അബ്ദുള്ള, അനീസ ഹദ്ദാദ് എന്നിവര്‍ ഫലനിര്‍ണയം നടത്തി. ജഫ്രീന ജഫ്ഷീദ് ഒന്നാം സ്ഥാനവും നഫീസ ഷഫീക്ക് രണ്ടാം സ്ഥാനവും ശഫാഹു റമീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് പുഡിങ് ഫെസ്റ്റ് മത്സരങ്ങളുടെ കോഓര്‍ഡിനേറ്റര്‍മാരായ വി.സി അഷ്കര്‍, ശബ്നം അഷ്കര്‍, അബ്ദുല്‍ ഖാദര്‍ മോച്ചേരി എന്നിവരുടെ നേതൃത്വത്തില്‍ റിയാദിലെ പ്രമുഖ ഷെഫ് മശൂദ് സമ്മാനദാനം നിര്‍വഹിച്ചു. ഒ.വി. ഹസീബ്, കെ.എം അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ റിയാദ് കലാവേദി ഗാനവിരുന്നൊരുക്കി. പരിപാടിയുടെ മുഖ്യ സ്പോൺസര്‍മാരെ ആദരിച്ചു.
മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ സദസ്സിനെ ആബിദ് കണ്ണൂരും സജിലി സലീമും തങ്ങളുടെ പ്രകടനങ്ങളിലൂടെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, അറബിക് ഡാന്‍സ്, ഹൂല ഹൂപ് ഡാന്‍സ്, ഡാന്‍ഡിയ തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. ബിസിനസ്, കലാ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലക്കി ഡ്രോയിൽ മഹർ ഷഫീക്, താഹിർ വാഴയിൽ, സമീർ അവൽ എന്നിവർ വിജയികളായി.
‘അദ്നാന് മെഹ്ഫില്‍ 25’ പരിപാടികള്‍ക്ക് ടി.എം.ഡബ്ല്യു.എ റിയാദ് ഇവന്റ്സ് തലവന്‍ പി.സി ഹാരിസ്, അഫ്താബ് അമ്പിലായില്‍ എന്നിവര്‍ നേതൃത്വം നല്കി.
മുഴുവന്‍ എക്സിക്യൂട്ടിവ് അംഗങ്ങളും ഇരുപതോളം വളന്റിയര്‍മാരും ചേര്‍ന്ന് പരിപാടികള്‍ നിയന്ത്രിച്ചു. ഇവന്റസ് ഹെഡ് കൂടിയായ പി.സി. ഹാരിസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

