ടി.എം.ഡബ്ല്യു.എ റിപ്പബ്ലിക് ദിന ക്വിസ്: ഹാജറാ ഹൈഫ ഒന്നാം സ്ഥാനത്തിന് അർഹയായി
text_fieldsടി.എം.ഡബ്ല്യു.എ റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയി ഹാജറാ ഹൈഫക്ക് ജോയിൻറ് സെക്രട്ടറി അബ്ദുൽ ഖാദർ മോചേരി സമ്മാനം കൈമാറുന്നു
റിയാദ്: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മുഴപ്പിലങ്ങാട് സ്വദേശിനി ഹാജറാ ഹൈഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 125-ഓളം അംഗങ്ങൾ ആവേശപൂർവം പങ്കെടുത്ത മത്സരം അറിവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
മത്സരത്തിൽ ഷാനിദ് അലി രണ്ടാം സ്ഥാനവും, സെലിൻ ഫുഹാദ് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ ഹാജറാ ഹൈഫയ്ക്കുള്ള പുരസ്കാരം തലശ്ശേരിയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ ടി.എം.ഡബ്ല്യു.എ റിയാദ് ജോയിൻറ് സെക്രട്ടറി അബ്ദുൽ ഖാദർ മോചേരി കൈമാറി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 20-ന് നടക്കുന്ന ‘തലശ്ശേരി നോമ്പുതുറ’ വേദിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി വൻ വിജയമാക്കിയ എല്ലാ പങ്കാളികളെയും വിജയികളെയും ടി.എം.ഡബ്ല്യു.എ റിയാദ് എഡ്യൂക്കേഷനൽ വിങ് തലവൻ പി.വി. മുഹമ്മദ് സലിം അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

