Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.​എം.​ഡ​ബ്ല്യു.​എ...

ടി.​എം.​ഡ​ബ്ല്യു.​എ റി​പ്പ​ബ്ലി​ക് ദി​ന ക്വി​സ്: ഹാ​ജ​റ ഹൈ​ഫക്ക് ഒ​ന്നാം സ്ഥാ​ന​ം

text_fields
bookmark_border
ടി.​എം.​ഡ​ബ്ല്യു.​എ റി​പ്പ​ബ്ലി​ക് ദി​ന ക്വി​സ്: ഹാ​ജ​റ ഹൈ​ഫക്ക് ഒ​ന്നാം സ്ഥാ​ന​ം
cancel
camera_alt

 ഹാ​ജ​റ ഹൈ​ഫ​ക്ക്​ ജോ.​സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഖാ​ദ​ർ മോ​ചേ​രി സ​മ്മാ​നം കൈ​മാ​റു​ന്നു

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 76ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​ഡ​ബ്ല്യു.​എ) സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി ഹാ​ജ​റ ഹൈ​ഫ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 125ഓ​ളം അം​ഗ​ങ്ങ​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്ത മ​ത്സ​രം അ​റി​വു​കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

മ​ത്സ​ര​ത്തി​ൽ ഷാ​നി​ദ് അ​ലി ര​ണ്ടാം സ്ഥാ​ന​വും, സെ​ലി​ൻ ഫു​ഹാ​ദ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഹാ​ജ​റ ഹൈ​ഫ​ക്കു​ള്ള പു​ര​സ്കാ​രം ത​ല​ശ്ശേ​രി​യി​ൽ​വെ​ച്ച് ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ടി.​എം.​ഡ​ബ്ല്യു.​എ റി​യാ​ദ് ജോ.​സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഖാ​ദ​ർ മോ​ചേ​രി കൈ​മാ​റി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഫെ​ബ്രു​വ​രി 20ന് ​ന​ട​ക്കു​ന്ന ‘ത​ല​ശ്ശേ​രി നോ​മ്പു​തു​റ’ വേ​ദി​യി​ൽ​വെ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കി​യ എ​ല്ലാ പ​ങ്കാ​ളി​ക​ളെ​യും വി​ജ​യി​ക​ളെ​യും ടി.​എം.​ഡ​ബ്ല്യു.​എ റി​യാ​ദ് എ​ജു​ക്കേ​ഷ​ന​ൽ വി​ങ് ത​ല​വ​ൻ പി.​വി. മു​ഹ​മ്മ​ദ് സ​ലിം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - TMWA Republic Day Quiz: Attendance Haifa ranks first
Next Story