ടി.എം.ഡബ്ല്യു.എ നോമ്പുതുറ സംഘടിപ്പിച്ചു
text_fieldsതലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് റിയാദ് (ടി.എം.ഡബ്ല്യു.എ) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് ഹയ്യുൽ ബദറിലെ റിമാസ് സെലിബ്രേഷന് ഹാളില്‍ നടന്ന തലശ്ശേരി നോമ്പുതുറയില്‍ 650-ല്‍ പരം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. സെൻഹ ഫാത്തിമ ശഹ്സാദിന്റെ ഖിറാഅത്തോടെ ആരംഭിച്ച പൊതുയോഗം പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന് സന്ദേശം നൽകി. ടി.എം.ഡബ്ല്യു.എ തലശ്ശേരിയില്‍ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഈ വർഷം സ്പെഷൽ പ്രോജക്ട് ടീമിന്റെ നേതൃത്വത്തിൽ 662 റമദാൻ കിറ്റുകൾ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇഫ്താര്‍ ഒരുക്കത്തിന് നേതൃത്വം നല്കിയ ഇവൻറ്സ് തലവന്‍ പി.സി. ഹാരിസ് നന്ദി പറഞ്ഞു.
വനിത വിങ്ങിന്റെ മേല്‍നോട്ടത്തില്‍ നിര്‍വാഹക സമിതി അംഗങ്ങളുടെയും മറ്റ് അംഗങ്ങളുടെയും കുടുംബിനികള്‍ തയാറാക്കിയ തലശ്ശേരിയുടെ പെരുമ അവകാശപ്പെടുന്ന രുചിയൂറും പലഹാരങ്ങൾ നാട്ടിലെ നോമ്പുതുറയുടെ അനുഭവം സമ്മാനിച്ചുവെന്ന് ഇഫ്താറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഹാളിൽ സംഘടിപ്പിച്ച തറാവീഹ് നമസ്കാരത്തിന് ഹാഫിസ് ഇമ്രാന് അല്‍ മനാര നേതൃത്വം നല്കി. ‘ടീഫെ!’ റമദാന് ക്വിസ് വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇഫ്താര്‍ വേദിയില്‍ ഷാനവാസ് അഹമ്മദ് നിര്‍വഹിച്ചു. ആയിഷ ഫിറോസ്, മുഹമ്മദ് ഖൈസ്, പി.വി. മുഹമ്മദ് സലിം എന്നിവര്‍ സന്നിഹിതരായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

