ടി.കെ.എം കോളജ് സൗദി അലുമ്നി ചാപ്റ്റര്‍ നിലവില്‍ വന്നു
text_fieldsടി.കെ.എം കോളജ് അലുമ്നി രൂപവത്കരണ യോഗത്തിൽ പങ്കെടുത്തവർ
ദമ്മാം: ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സൗദി അലുമ്നി ചാപ്റ്റര്‍ ദമ്മാം നൊവോട്ടലില്‍ കോളജ് ഗവേണിങ് ബോഡി ട്രസ്റ്റ് ചെയര്മാന് ഡോ. ഷഹാല്‍ ഹസന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
എൻജിനീയറിങ് കോളജിലെ ഇരുനൂറിലധികം പൂര്‍വ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും സൗദിയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും പരിപാടിയില്‍ എത്തിച്ചേര്‍ന്നു. സൗദി ചാപ്റ്റര്‍ യാഥാർഥ്യമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിനായി തന്റെ ടീമംഗങ്ങള്‍ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളും പ്രസിഡൻറ് അന്‍വര്‍ ലത്തീഫ് വിശദീകരിച്ചു. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. അദ്ദേഹം അലുമ്നി അംഗങ്ങളുമായി നടത്തിയ ചർച്ച ശ്രദ്ധയാകർഷിച്ചു.
കോളജ് ഇതിനകം കൈവരിച്ച നേട്ടങ്ങള്‍, കോളജിന്റെ ഇന്നത്തെ സ്ഥിതി, കോളജ് വികസനത്തിന് അലുമ്നിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡോ. ഷാഹുല്‍ ഹമീദ് ആമുഖ പ്രഭാഷണത്തില്‍ വിശദീകരിച്ചു. ഡീന്‍ ഓഫ് അലുമ്നി അഫയേഴ്സ് ഡോ. സുധീര്‍, സാമൂഹിക പ്രവര്ത്തകൻ ശിഹാബ് കൊട്ടുകാട്, ടി.കെ.എം കോളജ് ട്രസ്റ്റ് അംഗങ്ങളായ ഡോ. എം. ഹാറൂണ്‍, ഖാലിദ് മുസ്ലിയാര് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അലുമ്നി ട്രഷറര്‍ ഫവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. പ്രജീഷ് സ്വാഗതവും വൈസ് പ്രസിഡൻറ് ജി.പി. സുനില്‍ നന്ദി യും പറഞ്ഞു. ചാപ്റ്റർ ഭാരവാഹികൾ: ശ്രീഹരി ശിവദാസ് (പ്രോഗ്രാം കണ്‍വീനര്‍), ഷാറൂബ് (ഇവൻറ് കോഓഡിനേറ്റര്‍), എസ്. നവാസ് (ഇവൻറ് അഡ്വൈസര്‍), എസ്. നഹ്മ (മെംബര്‍ഷിപ് കോഓഡിനേറ്റര്‍), നിതിന്‍ (മീഡിയ കോഓഡിനേറ്റര്‍), ലതീഷ്, മുഹസിന് (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

