ടി.കെ. മാമ്മച്ചന്‍ അൽ റയാൻ പോളിക്ലിനിക് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം നിർത്തി മടങ്ങുന്ന മാമ്മച്ചന്‍ അൽറയാൻ പോളിക്ലിനിക് നൽകിയ യാത്രയയപ്പ് പരിപാടിയിൽ ഡോ. അയ്യപ്പകുമാർ ഉപഹാരം നൽകുന്നു
ജിദ്ദ: മൂന്നരപ്പതിറ്റാണ്ട് വിവിധയിടങ്ങളിൽ എക്സ്റേ ടെക്നീഷ്യനായി ജോലിചെയ്ത് അവസാന അഞ്ച് വർഷത്തോളം ജിദ്ദ ശറഫിയയിലെ അൽറയാൻ പോളിക്ലിനിക്കിൽ ടെക്നീഷനായി ജോലി ചെയ്തുവരവെ പ്രവാസം അവസാനിപ്പിക്കുന്ന കൊല്ലം അഞ്ചൽ സ്വദേശി ടി.കെ മാമ്മച്ചന്‍ അൽ റയാൻ മനേജ്മെന്റും ജീവനക്കാരും ഹൃദ്യമായ യാത്രയയപ്പ് നൽകി. അൽറയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് മെഡിക്കൽ ഓഫിസർ ഡോ. അയ്യപ്പ കുമാർ ഉദ്ഘാടനം ചെയ്തു.ഡോ. സജയ് അധ്യക്ഷത വഹിച്ചു. ഡോ. രഞ്ജിത്ത്, ഡോ. സമ്പത്ത്, ഡോ. ഖനീഷ് ഫാത്തിമ്മ, പി.സി.എ റഹ്മാൻ (ഇണ്ണി) എന്നിവർ സംസാരിച്ചു. ഷരീഫ് തോട്ടേക്കാട്, റഫീഖ് തുവ്വൂർ, സലീം പാറപ്പുറത്ത്, നഴ്സുമാരായ ഷൈന, സെൽവി, റോസി എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.വിധുരാജ് കോഴിക്കോട് സ്വാഗതവും ഹാരിസ് മമ്പാട് നന്ദിയും പറഞ്ഞു. യാത്രയയപ്പ് നൽകിയ അൽ റയാൻ മാനേജ്മെന്റിനും ജീവനക്കാർക്കും മാമ്മച്ചൻ നന്ദി പറഞ്ഞു.

