ടി.കെ. അബ്ദുല്ലയുടെ നിര്യാണം: തനിമ അനുശോചിച്ചു
text_fieldsടി.കെ. അബ്ദുല്ല
റിയാദ്: ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അമീർ ടി.കെ. അബ്ദുല്ലയുടെ നിര്യാണത്തിൽ തനിമ സാംസ്കാരികവേദി സൗദി കേന്ദ്ര സെക്രേട്ടറിയറ്റ് അനുശോചിച്ചു.
ഇസ്ലാമികപ്രസ്ഥാനത്തിനും ഇന്ത്യൻ മുസ്ലിംകൾക്കും ധിഷണാപരമായ സംഭാവനകൾ നൽകിക്കൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ് സ്ഥാപകാംഗമായിരുന്ന ടി.കെ. അബ്ദുല്ല. മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാന കോശത്തിെൻറ എഡിറ്ററായ ടി.കെ. അബ്ദുല്ല വാർധക്യത്തിെൻറ അവശതകൾക്കിടയിലും വായന ഒരു തപസ്യയാക്കിയിരുന്നു.
അദ്ദേഹത്തിെൻറ വൈജ്ഞാനികസദസ്സുകൾ പുതിയ അറിവുകൾ പകർന്നുനൽകുന്നവയായിരുന്നു.
ധിഷണാശാലിയായ പണ്ഡിതനെയും ചിന്തകനെയുമാണ് ഇസ്ലാമികപ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും നഷ്ടമായതെന്ന് തനിമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

