തിരൂരങ്ങാടി കെ.എം.സി.സി വിജയാഘോഷവും ആദരവും
text_fieldsകെ.എം.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് വളൻറിയർമാർക്കുള്ള ആദരവും തെരഞ്ഞെടുപ്പ് വിജയാഘോഷവും അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഹജ്ജ് വളൻറിയർമാർക്കുള്ള ആദരവും തെരഞ്ഞെടുപ്പ് വിജയാഘോഷവും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
പുണ്യനഗരിയിലെത്തിയ ഹജ്ജ് തീർഥാടകർക്ക് മികച്ച സേവനം കാഴ്ചവെച്ച, തിരൂരങ്ങാടി മണ്ഡലത്തിൽനിന്നുള്ള ഹജ്ജ് വളൻറിയർമാരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. സീതി കൊളക്കാടൻ, പി.കെ. സുഹൈൽ, അബ്ദുസ്സമദ് പൊറ്റയിൽ, ഇബ്രാഹിംകുട്ടി നന്നമ്പ്ര, സകരിയ, റഫീഖ് പന്താരങ്ങാടി, റഫീഖ് കൂളത്ത് എന്നിവരുൾപ്പെടെയുള്ള മണ്ഡലം നേതാക്കളും വിവിധ മുനിസിപ്പൽ-പഞ്ചായത്ത് ഭാരവാഹികളും ചടങ്ങിൽ സംസാരിച്ചു.
മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളിലെ നിരവധി ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. കേരള സർക്കാർ ലഹരി മാഫിയക്കെതിരെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് യോഗം പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.യുവജനങ്ങളെ ലഹരിക്കെതിരെ ബോധവത്കരിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്യുകയും ചെയ്തു. മണ്ഡലം സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും ട്രഷറർ നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

