Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരൂരങ്ങാടി...

തിരൂരങ്ങാടി കെ.എം.സി.സി തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

text_fields
bookmark_border
തിരൂരങ്ങാടി കെ.എം.സി.സി തെരഞ്ഞെടുപ്പ്​ കൺവെൻഷൻ
cancel
camera_alt

ജി​ദ്ദ തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സീ​തി കൊ​ള​ക്കാ​ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

ജി​ദ്ദ: തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ 13ാം ഡി​വി​ഷ​നി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ ജി​ദ്ദ കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി വി​പു​ല​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ.​എം.​സി.​സി​യെ ന​യി​ച്ച അ​നു​ഭ​വ സ​മ്പ​ത്തു​ള്ള കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ക​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത്​ എ​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ അ​വ​രു​ടെ വീ​ടു​ക​ൾ, കു​ടും​ബ​ക്കാ​ർ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് വോ​ട്ട് യു.​ഡി.​എ​ഫി​ന് ഉ​റ​പ്പു​വ​രു​ത്താ​നും ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സീ​തി കൊ​ള​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​നൈ​സ് ക​രു​മ്പി​ൽ, ജാ​ഫ​ർ വെ​ന്നി​യൂ​ർ, അ​ബ്​​ദു​സ്സ​മ​ദ് പൊ​റ്റ​യി​ൽ, ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, സ​ജ്ജാ​ദ് പൂ​ങ്ങാ​ട​ൻ, നൗ​ഫ​ൽ കൂ​ളി​പ്പി​ലാ​ക്ക​ൽ, ഫ​ഹ​ദ് മു​രി​ങ്ങാ​തോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​പി. റ​ഊ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. താ​പ്പി മു​ഹ്​​യി​ദ്ദീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election ConventionTirurangadi KMCC
Next Story