Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ടൈം’ പേഴ്​സൺ ഒാഫ്​ ദ...

‘ടൈം’ പേഴ്​സൺ ഒാഫ്​ ദ ഇയർ​; മുന്നിൽ അമീർ മുഹമ്മദ്​

text_fields
bookmark_border
‘ടൈം’ പേഴ്​സൺ ഒാഫ്​ ദ ഇയർ​; മുന്നിൽ അമീർ മുഹമ്മദ്​
cancel
റിയാദ്​: ടൈം മാഗസി​​െൻറ 2017 ലെ ഏറ്റവും പ്രമുഖനായ വാർത്ത വ്യക്​തിത്വത്തിനുള്ള തെരഞ്ഞെടുപ്പിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ബഹുദൂരം മുന്നിൽ. നവംബർ 19 ന്​ ആരംഭിച്ച ആഗോളതലത്തിലുള്ള ഒാൺലൈൻ വോട്ടിങ്ങിൽ തിങ്കളാഴ്​ച വരെയുള്ള കണക്കിൽ 14 ശതമാനം വോട്ടുകളാണ്​ അമീർ മുഹമ്മദിന്​ ലഭിച്ചത്​. ‘മീ റ്റൂ’ കാമ്പയിനാണ്​ തൊട്ടുപിന്നിൽ. പക്ഷേ, അതിന്​ വെറും ആറുശതമാനം വോട്ടുകൾ മാത്രമാണ്​ ഇതുവരെ ലഭിച്ചിട്ടുള്ളത്​. അമേരിക്കയിലെ വംശീയ പ്രശ്​നങ്ങൾക്കെതിരെ പ്രതികരിച്ച കായികതാരം കോളിൻ ​കാപർനിക്​, ഹിലരി ക്ലിൻറൺ, പോപ്​ ഫ്രാൻസിസ്​, വ്ലാദിമിർ പുടിൻ, ജസ്​റ്റിൻ ട്രൂഡോ, പാറ്റി ജെൻകിൻസ്​, ഇമ്മാനുവൽ മാക്രോൺ, ഡൊണാൾഡ്​ ട്രംപ്​ തുടങ്ങിയവരൊക്കെ ഇതിനും ഏറെ താഴെയാണ്​. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ആയിരുന്നു കഴിഞ്ഞവർഷത്തെ വാർത്ത വ്യക്​തിത്വം. ഡിസംബർ മൂന്നുവരെയാണ്​ വോട്ടിങ്. ഡിസംബർ ആറിന്​ പ്രഖ്യാപനമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newstime person of year
News Summary - time person of year-saudi-gulf news
Next Story