ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നു പറഞ്ഞവരെ കാലം തിരുത്തിച്ചു -മുനവ്വറലി ശിഹാബ് തങ്ങള്‍
text_fieldsറിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
റിയാദ്: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചവര്‍ക്കും കുറ്റിപ്പുറം പാലത്തിനപ്പുറത്ത് ലീഗ് കാണില്ലെന്ന് പറഞ്ഞവര്‍ക്കും കാലം മറുപടി കൊടുത്തെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
മുസ്ലിം ലീഗ് നിലവില്‍ വന്നിട്ട് 75 വര്‍ഷമായി. ഇതുവരെ കൊടിയോ പേരോ മാറ്റേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നനിലയില്‍ മുസ്ലിം ലീഗിന് എല്ലാ കാലഘട്ടങ്ങളിലും പ്രസക്തിയുണ്ടായിട്ടുണ്ട്. വര്‍ഗീയ കക്ഷിയല്ലെന്നത് സി.പി.എമ്മിെൻറ മാത്രം അഭിപ്രായമായി ചുരുക്കേണ്ടതില്ലെന്നും ലീഗ് എല്ലാ ജനസമൂഹങ്ങള്‍ക്കിടയിലും എല്ലാകാലത്തും സ്വീകാര്യമായ രാഷ്ട്രീയപ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്ലിം ലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് വൈസ് പ്രസിഡൻറും മുന്‍ എം.പിയുമായ അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കെ.ടി. അബൂബക്കര്‍, ശുഐബ് പനങ്ങാങ്ങര, റഹ്മത്ത് അഷ്‌റഫ്, ഖാഇദെ മില്ലത്ത് പേരവൈ റിയാദ് ഘടകം പ്രസിഡന്റ് അബ്ദുല്‍ നാസര്‍, ഓമശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.
എ.യു. സിദ്ദീഖ് ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റസാഖ് വളക്കൈ, പി.സി. അലി വയനാട്, മാമുക്കോയ തറമ്മല്‍, ഷാഹിദ്, അബ്ദുറഹ്മാന്‍ ഫറൂഖ്, അക്ബര്‍ വേങ്ങാട്ട്, നൗഷാദ് ചാക്കീരി, സഫീര്‍ തിരൂര്‍, മെഹബുബ് കണ്ണൂർ, ജസീല മൂസ എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും റിലീഫ് വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

