കിരീടാവകാശി ‘ൈടം’ കവറിൽ: വിദേശികൾക്കും സൗദിയിൽ തൊഴിൽ അവസരം വർധിക്കും -അമീർ മുഹമ്മദ്
text_fieldsജിദ്ദ: സൗദിയിൽ വിദേശികൾക്കും സ്വദേശികൾക്കും തൊഴിൽ സാധ്യതകൾ വർധിക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. 10 ദശലക്ഷം വിദേശികളാണ് സൗദിയിലുള്ളത്. ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്നതാണിത്. ഇൗ എണ്ണം കുറയില്ല എന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എണ്ണം കൂടുക തന്നെ ചെയ്യും. രാജ്യം വിഭാവനം ചെയ്യുന്ന വളർച്ചക്ക് ഏറെ മാനവവിഭവ ശേഷി വേണ്ടിവരും. അതുകൊണ്ട് തന്നെ സ്വദേശികൾക്കും വിദേശികൾക്കുമായി വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ^ അമേരിക്ക സന്ദർശിക്കുന്ന കിരീടാവകാശി ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാഗസിെൻറ അടുത്തയാഴ്ചയിലെ മുഖചിത്രവും മുഖലേഖനവും കിരീടാവകാശിയുടേതാണ്.
സമ്പദ്ഘടനയുടെ കാര്യത്തിൽ ആദ്യ 20 രാജ്യങ്ങളിലൊന്നാണ് സൗദി. ആകെ ശേഷിയുടെ 10 ശതമാനം മാത്രമേ സൗദി ഇതുവരെ ഉപയോഗിച്ചിട്ടുള്ളു. 90 ശതമാനവും ബാക്കി കിടക്കുകയാണ്. പ്രതിവർഷം 230 ശതകോടി ഡോളറാണ് രാജ്യത്തിന് പുറത്ത് ചെലവഴിക്കുന്നത്. ഇപ്പോൾ ഒന്നും ചെയ്യാതിരുന്നാൽ 2030 ആകുേമ്പാഴേക്ക് ഇത് 300^400 ശതകോടി ഡോളറായി മാറും. വിഷൻ 2030 െൻറ അടിസ്ഥാനം തന്നെ മൊത്തം ചെലവഴിക്കുന്നതിെൻറ പകുതിയും രാജ്യത്തിനുള്ളിൽ ആയിരിക്കുക എന്നതാണ്. ഇതിനായി നിരവധി പദ്ധതികൾ ഞങ്ങൾ തയാറാക്കി കഴിഞ്ഞു. സ്വകാര്യവത്കരണവും സൗദി അരാകോയുടെ ഒാഹരി വിൽപനയുമൊക്കെ ഇതിെൻറ ഭാഗമാണ്. ^ കിരീടാവകാശി പറഞ്ഞു.പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കപ്പെടാതെ ഇസ്രയേലുമായി ഒരുബന്ധവും സാധ്യമല്ല. ഇരുപക്ഷത്തിനും അവിടെ ജീവിക്കാനും സഹവർത്തിക്കാനും അവകാശമുണ്ട്.
പരിഹാരത്തിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്. അങ്ങനെ ഒരുദിവസം വന്നാൽ അപ്പോൾ ഞങ്ങൾ പരിേശാധിക്കും. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായും അദ്ദേഹത്തിെൻറ ടീമുമായും കുടുംബവുമായും നല്ല ബന്ധമാണുള്ളത്. കോൺഗ്രസിലെ ഇരുപക്ഷത്തെ അംഗങ്ങളുമായും ബന്ധമുണ്ട്. അമേരിക്കൻ ഗവൺമെൻറുമായാണ് ഞങ്ങൾ ഇടപെടുന്നത്. അമേരിക്കയുടെയും സൗദിയുടെയും താൽപര്യങ്ങൾ പരസ്പര പൂരകമാണ്. ഭീകരവാദികൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഇസ്ലാം അല്ല യഥാർഥ ഇസ്ലാം. വനിതകൾ കായികരംഗത്ത് പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ പ്രവാചകൻ ഭാര്യക്കൊപ്പം ഒാടിയ കാര്യം ഞങ്ങൾ പറയും. വനിതകൾ കച്ചവടം ചെയ്യരുതെന്ന് പറഞ്ഞാൽ, പ്രവാചക പത്നി വ്യാപാരി ആയിരുന്ന കാര്യം ഞങ്ങൾ പറയും. വഹാബിസം എന്നൊന്നില്ല. സൗദിയിൽ സുന്നികളും ശിയാക്കളുമുണ്ട്. സുന്നികൾക്ക് നാലു ചിന്താധാരകളുണ്ട്. ശിയാക്കൾക്കുമുണ്ട് ചിന്താപദ്ധതികൾ. ഞങ്ങളുടെ നിയമങ്ങൾ ഖുർആനിലും പ്രവാചകചര്യയിലും അധിഷ്ഠിതമാണ്. ^ അമീർ മുഹമ്മദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
