Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാൻ രാജാവുമായി ടില്ലേഴ്സൺ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ജിദ്ദ: യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ ടില്ലേഴ്സണെ സൽമാൻ രാജാവ് സ്നേഹപൂർവം സ്വീകരിച്ചു. മേഖലയിൽ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സൗദി അറേബ്യ തുടരുന്ന ശക്തമായ നടപടികൾ ഇരുവരും ചർച്ച ചെയ്തു. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഉൗഷ്മള ബന്ധവും സഹകരണവും ചർച്ചാവിഷയമായി. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
അമേരിക്കൻ സ്റ്റേറ്റ് െസക്രട്ടറി റെക്സ് ടില്ലേഴ്സൺ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തി. ജിദ്ദയിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ പുതിയ സാഹചര്യവും ഉഭയകക്ഷി ബന്ധവും ചർച്ചയായി.
ഭീകരവാദത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളും ഇരുവരും ആേലാചിച്ചു. അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാനും വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും ചർച്ചകളിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story