ടിക് ടോക് കൂട്ടായ്മ ഓക്സിജൻ കോൺസൻട്രേറ്റർ നൽകി
text_fieldsജിസാനിലെ മലയാളി ടിക് ടോക് കൂട്ടായ്മ ഓക്സിജൻ കോൺസൻട്രേറ്ററിനുള്ള തുക കൈമാറുന്നു
ജീസാൻ: ജിസാനിലെ പ്രവാസി മലയാളികളുടെ ടിക് ടോക് കൂട്ടായ്മ ഓക്സിജൻ കോൺസൻട്രേറ്റർ നാടിന് സമർപ്പിച്ചു. ജീസാൻ ടാമറിൻഡ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഷംസു അവുലൻ റാഷിദ് ചുള്ളിപ്പാറക്ക് പദ്ധതിക്കുള്ള തുക കൈമാറി. പ്രോഗ്രാം കോഒാഡിനേറ്റർമാരായ സിറാജ് പുല്ലൂരാംപാറ, സുൽഫി, ഹര്ഷു എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ വർഷം കൂട്ടായ്മ ഒരു ലക്ഷത്തോളം രൂപ ചികിത്സാ ധനസഹായമായി നൽകിയിട്ടുണ്ടെന്ന് കൂട്ടായ്മ സാരഥി സുൽഫി കാലിക്കറ്റ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

