Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടിക് ടോക് ചങ്ക്സ്...

ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌​ വെള്ളിയാഴ്​ച

text_fields
bookmark_border
ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌​ വെള്ളിയാഴ്​ച
cancel
camera_alt

ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ

റിയാദ്: പ്രവാസി കലാകാരന്മാരുടെ ടിക് ടോക് കൂട്ടായ്മയായ 'റിയാദ് ടിക് ടോക് ചങ്ക്സ്' സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌ സീസണ്‍ രണ്ട്​ പരിപാടി വെള്ളിയാഴ്​ച നടക്കും. സംഗീത സംവിധായകനും ഗായകനുമായ ഡി.ജെ മിക്സറും അഭി​േനതാവുമായ സത്യജിത് സെഡ്​ ബുൾ നയിക്കുന്ന പരിപാടിയില്‍ നൂറോളം കലാകാന്മാര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.

റിയാദിലെ എക്സിറ്റ് 30ലെ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്​ച വൈകീട്ട് നാല്​ മുതലാണ് പരിപാടി നടക്കുക. ഒരു വര്‍ഷം മുമ്പാണ്​​ സൗദിയിലെ കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ടിക് ടോക് കൂട്ടായ്മ രൂപവത്​കരി​ച്ചതെന്ന്​ ഭാരവാഹികൾ പറഞ്ഞു. മൂന്ന് മാസം മുമ്പ് മ്യൂസിക്കല്‍ നൈറ്റ്‌ സീസണ്‍​ ഒന്ന്​ സംഘടിപ്പിച്ചിരുന്നു. വലിയ ജനപങ്കാളിത്തമാണ്​ അതിനുണ്ടായത്​.

ഗ്രാന്‍ഡ്‌ മ്യൂസിക്കല്‍ നൈറ്റ്‌ സീസണ്‍ രണ്ട്​ പരിപാടിയുടെ പോസ്​റ്റർ പ്രകാശനം ചെയ്യുന്നു

വളർന്നുവരുന്ന കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നടത്തുകയും കഴിയുന്നത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. കാലവിരുന്നിനൊപ്പം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ടി.വി.എസ്. സലാം വിശിഷ്​ടാതിഥിയായിരിക്കും.

പരിപാടിയുടെ ലോഗോ പ്രകാശനം ടി.വി. സലാം നിർവഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡൻറ്​ ബിനീഷ്, സെക്രട്ടറി സജി ബഷീർ, ട്രഷറര്‍ നൗഷാദ് സിറ്റിഫ്ലവർ, വൈസ് പ്രിസിഡൻറ്​ കണ്ണൻ, കോഓഡിനേറ്റർ ഉമർ ഫാറൂഖ്, പ്രോഗ്രാം കോഓഡിനേറ്റർ സജീർ, അനു, വനിതാവിഭാഗം കോഓഡിനേറ്റർ ശബാന അൻഷാദ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhtiktokgrand music show
Next Story