Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിഹാമയുടെ താഴ്​വരകളിൽ...

തിഹാമയുടെ താഴ്​വരകളിൽ ​േതനൊഴുകു​േമ്പാൾ

text_fields
bookmark_border
തിഹാമയുടെ താഴ്​വരകളിൽ ​േതനൊഴുകു​േമ്പാൾ
cancel
camera_alt??????? ??????? ?????????

ജിദ്ദ: സൗദി അറേബ്യയുടെ തേൻ തലസ്​ഥാനമാണ്​ അസീർ. ഏതുകാലാവസ്​ഥയിലും വർഷം മുഴുവൻ തേൻ ഉൽപാദിപ്പിക്കുന്ന ഇവിടത്തെ കർഷകരുടെ കഥ ലോകപ്രശസ്​തവുമാണ്​. സവിശേഷ അതിജീവനശേഷിയുള്ള ​പ്രത്യേകയിനം തേനീച്ചകളാണ്​ അസീറിലേത്​. ഗുണനിലവാരമേറിയ പ്രകൃതിദത്ത തേൻ ഉൽപാദിപ്പിക്കാനായി ഋതുപരിണാമങ്ങൾക്കനുസരിച്ച്​ തേനീച്ചക്ക​ൂടുകളുമായി കർഷകർ ദേശാടനം നടത്തുന്നു. കാലാവസ്​ഥക്കും മഴക്കും അനുസരിച്ച്​ ആയിരക്കണക്കിന്​ തേനീച്ചകോളനികളുമായി അവർ സഞ്ചരിച്ചുകൊ​ണ്ടേയിരിക്കുന്നു. വേനൽ കടു​ക്കു​േമ്പാൾ താഴ്​വരകളിൽ നിന്ന്​ കർഷകർ സറാവത്​ മലനിരകളിലേക്ക്​ കയറും. ഏതുവേനലിലും സുഖകരമായ കാലാവസ്​ഥയുള്ള സറാവതിൽ തേനീച്ചകൾക്ക്​ പ്രിയപ്പെട്ട പുഷ്​പസസ്യങ്ങളും വലിയ മരങ്ങളും ധാരാളമുണ്ട്​. മേന്മയേറിയ അസീറി തേനി​​െൻറ പ്രധാന ഉൽപാദനമേഖലയാണിത്​.

തിഹാമ താഴ്​വരകളിൽ നിന്നാണ്​ തേനീച്ച കർഷകരുടെ ഇൗ ദേശാടനം ആരംഭിക്കുന്നത്​. സമർ, അൽസലാം മരങ്ങൾ പുഷ്​പിക്കുന്ന തിഹാമയ​ിലെ വസന്തകാലത്തിനൊടുവിലാണ്​ സറാവത്തിലേക്കുള്ള കയറ്റം​ തുടങ്ങുന്നത്​. വേനൽ ചൂടിൽ നിന്ന്​ തേനീച്ചകോളനി​കളെ രക്ഷിക്കാനാണ്​ മലകയറുന്നതെന്ന്​ അസീർ അൽമജരദയിലെ കർഷകൻ മുഹമ്മദ്​ അബ്​ദുഅൽശഹ്​രി പറയുന്നു. അതിനൊപ്പം തിഹാമയിൽ അതുവരെ കിട്ടിയ തേനിൽ നിന്ന്​ രുചിയിലും ഗുണത്തിലും വ്യത്യസ്​തമായ തേൻ ഉൽപാദിപ്പിക്കുകയും ലക്ഷ്യമാണ്​. മലനിരകളിൽ തഴച്ചു വളരുന്ന അൽതൽഹ്​, അൽദറ്​ം, അൽശറ്​ം എന്നീ വൃക്ഷങ്ങളിലെ പൂക്കളാണ്​ ഇൗ വ്യത്യസ്​തത നൽകുന്നത്​.

പരിസ്​ഥിതി, കാർഷിക മന്ത്രാലയത്തി​​െൻറ കണക്ക്​ പ്രകാരം അസീറിൽ മാത്രം 5,656 തേനീച്ച കർഷകരാണുള്ളത്​. ഇവരുടെ പക്കൽ ഉള്ള തേനീച്ച കൂടുകളുടെ എണ്ണമോ, 18,09,920 ഉം. ബഹുഭൂരിപക്ഷം കർഷകരും തേനുൽപാദനത്തിന്​ പരമ്പരാഗത മാർഗങ്ങൾ പിന്തുടരു​േമ്പാൾ ചിലർ ആധുനിക സ​േങ്കതങ്ങൾ ഉപയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്​. ഉൽപാദനക്ഷമത വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ കൊണ്ടാകുമെന്നാണ്​ പറയപ്പെടുന്നത്​. മേഖലക്ക്​ പുറത്തുനിന്നുള്ള തേനീച്ചകളെ ഇവിടേക്ക്​ കൊണ്ടുവരുന്നതിനോട്​ ഇവിടത്തെ കർഷകർക്ക്​ താൽപര്യമില്ല. ആക്രമണകാരികളായ ചില ഇനങ്ങൾ ഇവിടത്തെ തനത്​ ഇനങ്ങളുമായി ഇണങ്ങിപ്പോകില്ലെന്നത്​ തന്നെ കാരണം. അസീറിൽ ഇല്ലാത്ത പകർച്ചവ്യാധികളോ മറ്റോ പടർന്നേക്കാമെന്ന​ും അവർ ഭയപ്പെടുന്നു.
കാർഷികമന്ത്രാലയത്തി​​െൻറ നേതൃത്വത്തിൽ കർഷകരെ സഹായിക്കാനും ഉൽപാദനം വർധിപ്പിക്കാനും വലിയതോതിലുള്ള സഹായങ്ങൾ നൽകിവരുന്നുണ്ടെന്ന്​ അസീർ മേഖല ഡയറക്​ടർ ജനറൽ ഫൈസൽ അൽസിയാദ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsTihamah honey
News Summary - Tihamah honey-saudi-gulf news
Next Story