ടിഫ പ്രഥമ നോർത്ത് വെസ്റ്റ് കപ്പ്: അൽ അംരി ജേതാക്കൾ
text_fieldsടിഫ നോർത്ത് വെസ്റ്റ് കപ്പ് അൽ അംരി എഫ്.സിക്ക് ലാലു
ശൂരനാട് കൈമാറുന്നു
തബൂക്ക്: തബൂക്ക് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ടിഫ) സംഘടിപ്പിച്ച പ്രഥമ നോർത്ത് വെസ്റ്റ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ അംരി ജേതാക്കളായി. ബലിപ്പെരുന്നാൾ ദിവസം തബൂക്ക് മദീന റോഡിലുള്ള വി.എൽ.എസ് അറീന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ, എതിരില്ലാത്ത ഒരു ഗോളിന് അത്യാബ് തസാജിനെയാണ് പരാജയപ്പെടുത്തിയത്.
വിവിധ ക്ലബുകൾക്ക് കീഴിലായി ടിഫ രജിസ്ട്രേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ സംഘടിപ്പിച്ച ഈ ടൂർണമെൻറിൽ തബൂക്ക് പ്രവിശ്യയിൽ നിന്നുള്ള കളിക്കാർ മാത്രമാണ് അണിനിരന്നത്. തബൂക്ക് എഫ്.സി, ഓച്ചിറ കലാകേന്ദ്രം, ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി, അൽ അംരി, ലെജൻറ്സ് എഫ്.സി, അത്യാബ് തസാജ് എന്നീ ആറ് ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരച്ചത്. കൂടാതെ, മുതിർന്ന കളിക്കാർക്കായി നടത്തിയ ‘എബൗ ഫോർട്ടി’ മത്സരത്തിൽ കിങ്സ് തബൂക്ക് വിജയികളായി. ടൂർണമെൻറിലെ മികച്ച കളിക്കാരനായി അൽ അംരിയുടെ സബിനെയും, മികച്ച ഗോൾ കീപ്പറായി അൽ അംരിയുടെ തന്നെ റിയാസിനെയും തെരഞ്ഞെടുത്തു. ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള പുരസ്കാരം ഓച്ചിറ കലാകേന്ദ്രം സ്വന്തമാക്കി.
വിവിധ സംഘാടക വിങ്ങുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഫസൽ എടപ്പറ്റ, ഷഫീഖ് മഞ്ചേരി (അത്യാബ് തസാജ്), ശുഐബ് അബ്ദുറഹ്മാൻ, ഷാജഹാൻ കുളത്തൂപ്പുഴ, അലി (ബ്ലാക്ക് ആൻഡ് വൈറ്റ്), നൂറുദ്ധീൻ, ജംഷീർ ചേളാരി, മുഹമ്മദ് നാസിം അലനല്ലൂർ, ഖാജാ ജിസ്തി, എൻജി. യാസർ, യാസർ അൽ അംരി, ഷിബിലി അൽ അംരി, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ പ്രവർത്തിച്ചു. ലാലു ശൂരനാട്, സമദ് ആഞ്ഞിലങ്ങാടി, സജീബ് അരീക്കര, സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ്, മസൂദ് പുതുപൊന്നാനി, ഫൈസൽ നിലമേൽ, ജാഫർ കാരാട്ട്, സമീർ എടത്തനാട്ടുകര, ഇസ്ഹാഖ് കണ്ണൂർ, സൻഹീർ വയനാട്, ഹാഷിം ക്ലാപ്പന, അൻവർ, ഷംഷാദ്, നിഷാദലി എന്നിവർ ടൂർണമെൻറിെൻറ വൻ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

