Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുതികൾക്ക്​ കനത്ത...

ഹുതികൾക്ക്​ കനത്ത തിരിച്ചടി നൽകും -സഖ്യസേന

text_fields
bookmark_border
ഹുതികൾക്ക്​ കനത്ത തിരിച്ചടി നൽകും -സഖ്യസേന
cancel

അൽഖോബാർ: ഹുതി വിമതർക്ക്​ കനത്ത തിരിച്ചടി നൽകുമെന്ന്​ ​ സൗദി സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽമാലികി. എല്ലാ അന്താരാഷ്​ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട്​ സൗദി ജനവാസമേഖലയിലേക്ക്​ ഹൂതികൾ ഡ്രോണുകളും ബാലിസ്​റ്റിക്​ മിസൈലും അയച്ചുകൊണ്ടിരിക്കുകയാണ്​. ഇതിനെതിരെ സഖ്യസേന ശക്​തമായ തിരിച്ചടി നൽകേണ്ടി വരും. യമനിലെ സാധാരണ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തലും  സഖ്യസേനയുടെ ഉത്തരവാദിത്തമാണ്​. തിരിച്ചടികൾ അവരെ ബാധിക്കാതെ നോക്കേണ്ടതുണ്ട്​. അൽഖോബാറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേണൽ തുർക്കി അൽമാലികി​. ദഹ്​റാനിൽ സമാപിച്ച അറബ്​ ഉച്ചകോടി ഇറാ​​​െൻറ സഹായത്തോടെ ഹൂതികൾ സൗദിക്ക്​ നേരെ നടത്തുന്ന ആക്രമണങ്ങളെ ശക്​തമായി അപലപിച്ചിട്ടുണ്ട്. സമ്മിറ്റിന്​ എത്തിയ വിദേശ മാധ്യമങ്ങളുടെ മുന്നിൽ ഇറാൻ നിർമിത  ഡ്രോണുകളുടെയും അവശിഷ്​ടങ്ങളും ചിത്രങ്ങളും അദ്ദേഹം പ്രദർശിപ്പിച്ചു.

119 ബാലിസ്​റ്റിക്​ മിസൈലുകൾ യമനിൽ നിന്ന്​ സൗദിയിലേക്ക്​ അയച്ചിട്ടുണ്ട്​.  മിസൈലുകൾ ഭൂരിഭാഗവും അയക്കുന്നത്​ സഇദയിൽ നിന്നാണ്​. 737 ഹുതി വിമത കേന്ദ്രങ്ങൾ സംഖ്യസേന തകർത്തു​. അൽമഖായിൽ യമൻ സൈന്യം മുന്നേറി കൊണ്ടിരിക്കുകയാണ്​. ഹിദൈദ തുറമുഖത്തിന്​ ​ 80 കിലോമീറ്ററിനടുത്ത്​ യമൻ സൈന്യം എത്താറായിട്ടുണ്ടെന്നും വക്​താവ്​ പറഞ്ഞു. അന്താരാഷ്​​ട്ര നിയമങ്ങൾ ലംഘിച്ച്​ ഹുതികൾക്ക്​ ആയുധങ്ങളും പൈലറ്റില്ല വിമാനങ്ങളും നൽകുന്നത്​ ഇറാനാണ്​​.​ 

പൈലറ്റില്ല വിമാനം തങ്ങളുടേതാണെന്നാണ്​ ​ ഹുതികൾ അവകാശപ്പെടുന്നത്​. എന്നാൽ ഇത്​ ഇറാൻ നിർമിതമാണെന്ന്​ വിദഗ്​ധർ കണ്ടെത്തിയിട്ടുണ്ട്​. ഇറാ​​​െൻറ ‘അബാബീൽ’ എന്ന ഡ്രോണി​​െൻറ പതിപ്പാണിത്​. കഴിഞ്ഞ ദിവസം അബ്​ഹയിലേക്ക്​ ഹൂതികൾ അയച്ച പൈലറ്റില്ലാവിമാനത്തി​​​െൻറ അവശിഷ്​ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സൻആ വിമാനത്താവളം ഹൂതികൾ ​സൈനിക കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു​. പൈലറ്റില്ല വിമാനമയക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും പരിശീലനങ്ങൾക്കും ഇൗ വിമാനത്താവളമാണ്​ ഉപയോഗിക്കുന്നത്​. 

ഇതോടെ വിമാനത്താവളത്തി​​​െൻറ അന്താരാഷ്​ട്ര സുരക്ഷ നഷ്​ടപ്പെട്ടിരിക്കുന്നു.  ഏപ്രിൽ 11ന്​ സൻആ വിമാനത്താവളത്തിൽ നിന്നാണ്​ അബ്​ഹ വിമാനത്താവളം ലക്ഷ്യമിട്ട്​ ഡ്രോൺ അയച്ചതെന്ന്​​ വ്യക്​തമാണ്​​. ഇത്​ സൗദി ​േവ്യാമസേന​ തകർക്കുകയായിരുന്നു. സൻആ വിമാനത്താവളത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ സഖ്യസേനയുടെ ശക്​തമായ നിരീക്ഷണത്തിലാണെന്ന്​ വക്​താവ്​ പറഞ്ഞു. യമനി​​​െൻറ അകം ശുദ്ധീകരിക്കാനുള്ള ​പ്രവർത്തനങ്ങൾ നടന്നുവരികയാണ്​. ‘മിതി’ പട്ടണം പൂർണമായും  കീഴടക്കാൻ യമൻ സേനക്ക്​ കഴിഞ്ഞു​. യമൻ പതാക ഗവൺമ​​െൻറ്​ ആസ്​ഥാനത്ത്​ ഉയർത്തി ^അദ്ദേഹം അറിയിച്ചു.  സഇദയിലും മറ്റും സംയുക്​ത  സേന നടത്തിയ സൈനിക നടപടികളുടെ വീഡിയോയും വക്​താവ്​   പ്രദർശിപ്പിച്ചു. അൽഖോബറിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വാർത്താസമ്മേളനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsthurki al maliki
News Summary - thurki al maliki-saudi-gulf news
Next Story