സൗദിയിൽ നാല് പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബഹാ, മക്ക എന്നീ നാല് പ്രവിശ്യകളുടെ മലയോര മേഖലകളിലാണ് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും അതുമൂലമുള്ള പൊടിപടലങ്ങളും ഉയർന്നേക്കാം. ഇത് ദൃശ്യപരത ഗണ്യമായി കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലുമാണ് കാറ്റും പൊടിപടലങ്ങളും തുടരാൻ സാധ്യതയുള്ളത്.
ചെങ്കടലിലെ ഉപരിതല കാറ്റിെൻറ ഗതിയെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ചെങ്കടലിെൻറ വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്കോട്ട് മണിക്കൂറിൽ 25 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. എന്നാൽ തെക്കൻ ഭാഗത്ത് കാറ്റിെൻറ വേഗത താരതമ്യേന കുറവായിരിക്കും. വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് പടിഞ്ഞാറോട്ട് മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ഇവിടെ കാറ്റ് വീശാൻ സാധ്യതയെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

