തൃശൂർ പ്രീമിയർ ലീഗ് ഇന്നും നാളെയും
text_fieldsനാട്ടുകൂട്ടം സംഘടിപ്പിക്കുന്ന നാലാമത് തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്
ജഴ്സി ലോഞ്ചിങ്ങിനുശേഷം ടീം ക്യാപ്റ്റന്മാർ ഭാരവാഹികൾക്കൊപ്പം
ദമ്മാം: നാട്ടുകൂട്ടം സംഘടിപ്പിക്കുന്ന നാലാമത് തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് വ്യാഴം, വെള്ളി ദിവസങ്ങളിൽ ദമ്മാം ഗുക്ക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.നൂറിൽപരം തൃശൂർ നിവാസികൾ പങ്കെടുക്കുന്ന അഞ്ചു ടീമുകൾ പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കും. ടീമുകളുടെ ജഴ്സി ലോക കേരള സഭാംഗം നാസ് വക്കം പുറത്തിറക്കി.
പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഇസ്മാഈൽ അധ്യക്ഷത വഹിച്ചു.താജു അയ്യാറിൽ, നജീം ബഷീർ, വിബിൻ ഭാസ്കർ, ഷാന്റോ ചെറിയാൻ, ഇല്യാസ് കയ്പമംഗലം, സോണി തരകൻ, ജാസിം നാസർ, സജീവ് ഫ്ലീറ്റ് ലൈൻ എന്നിവർ സംസാരിച്ചു. വിജോ വിൻസൻറ്, റഫീഖ് വടക്കഞ്ചേരി, സാദിഖ് അയ്യാറിൽ, ജിയോ ലൂയിസ്, ഫൈസൽ അബൂബക്കർ, രാഹുൽ, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. വിവിൻ, സജീവ്, സെബിൻ, ജോസഫ് എന്നിവർ പങ്കെടുത്തു.

