തൃശൂർ പ്രീമിയർ ലീഗ് സീസൺ രണ്ട്: ലോഗോ പ്രകാശനവും താര ലേലവും
text_fieldsദമ്മാം: തൃശൂർ നാട്ടുകൂട്ടം ഫ്ലീറ്റ് ലൈൻ ലോജിസ്റ്റിക്കുമായി സഹകരിച്ച് നടത്തുന്ന തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് സീസൺ രണ്ടിെൻറ താര ലേലം ദമ്മാമിൽ നടന്നു. തൃശൂർ നിവാസികൾ മാത്രം അംഗങ്ങളായുള്ള ആറ് ടീമിന് വേണ്ടിയുള്ള താരങ്ങളെയാണ് ലേലത്തിലൂടെ കണ്ടെത്തിയത്. 90ഓളം കളിക്കാർ രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നു.
പല കളിക്കാരെയും വാശിയേറിയ ലേലത്തിലൂടെയാണ് ടീമുകൾ സ്വന്തമാക്കിയത് ഇതിനായി ഒരോ ടീമുകൾക്കും നിശ്ചിത പോയൻറുകൾ കമ്മിറ്റി നൽകിയിരുന്നു. ദമ്മാം മീഡിയ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ ലോഗോ പ്രകാശനം നിർവഹിച്ചു. പ്രസിഡൻറ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. സുബൈർ ഉദിനൂർ, ടൂർണമെൻറ് കൺവീനർ ഷാനവാസ്, സോണി തരകൻ, ജോയിൻ കൺവീനർ വിപിൻ ഭാസ്കർ എന്നിവർ സംസാരിച്ചു. അഡ്വ. ഇസ്മയിൽ സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു. യാസർ അറഫാത്ത് മോഡറേറ്റർ ആയിരുന്നു. ജിയോ ലൂയിസ്, സാദിഖ് അയ്യാരിൽ, സഫീർ പാച്ചു, അസറുദ്ദീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
