തൃശൂർ പ്രീമിയർ ലീഗ്: കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് ജേതാക്കളായി
text_fieldsതൃശൂർ പ്രീമിയർ ലീഗിൽ വിജയികളായ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് മീഡിയ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴയിൽനിന്ന് ട്രോഫി സ്വീകരിക്കുന്നു
ദമ്മാം: തൃശൂർ നാട്ടുകൂട്ടത്തിെൻറ നേതൃത്വത്തിൽ നടത്തിയ തൃശൂർ പ്രീമിയർ ലീഗ് സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെൻറിൽ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് ടോപ് സ്കോർ തൃശൂരിനെ 39 റൺസിന് പരാജയപ്പെടുത്തി.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽനിന്ന് പങ്കെടുത്ത പ്രമുഖരായ കളിക്കാരെ ഉൾപ്പെടുത്തി തൃശൂർ ജില്ലയിലുള്ള വിവിധ ദേശക്കാരുടെ പേരിൽ ആറ് ടീമുകളായി അണിനിരന്ന ടൂർണമെൻറ് ഇതോടെ സമാപിച്ചു. ടൂർണമെൻറിലെ മാൻ ഓഫ് ദ സീരീസായി കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സിലെ കൃഷ്ണദാസും ബെസ്റ്റ് ബൗളറായി സൈദ് ഷഫീഖും ബെസ്റ്റ് ബാറ്ററായി ആഷിഫും തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്കുള്ള ട്രോഫി ഫ്ലീറ്റ് ലൈൻ ലോജിസ്റ്റിക് എം.ഡി ടൈസൺ, ജാസിം നാസർ, ഫഹദ്, സാജിദ് ആറാട്ടുപുഴ, ഇ.എം. കബീർ, സുബൈർ ഉദിനൂർ, സോണി തരകൻ എന്നിവർ വിതരണം ചെയ്തു. മുഖ്യാതിഥികളായ ഷാജി മതിലകം, പ്രവീൺ എന്നിവർ സെമി ഫൈനൽ മത്സരങ്ങളിൽ കളിക്കാരെ പരിചയപ്പെട്ടു. പ്രസിഡൻറ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഇസ്മാഈൽ സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു. കൺവീനർ ജിയോ ലൂയിസ്, ജോയിൻ കൺവീനർ വിബിൻ ഭാസ്കർ, വർഗീസ് ആൻറണി, റഫീഖ് വടക്കാഞ്ചേരി, ജോബി, അഭിഷേക്, മമ്മൂ നിസാം എന്നിവർ നേതൃത്വം നൽകി.

