തൃശൂർ ഒ.ഐ.സി.സി സൗദി ദേശീയ ദിനം ആഘോഷിച്ചു
text_fieldsതൃശൂർ ഒ.ഐ.സി.സി സൗദി ദേശീയ ദിനാഘോഷ
ചടങ്ങിൽനിന്ന്
റിയാദ്: സൗദി അറേബ്യയുടെ 94ാമത് ദേശീയ ദിനം ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി കേക്കുമുറിച്ച് ആഘോഷിച്ചു. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന ആഘോഷ ചടങ്ങിൽ ജില്ല പ്രസിഡന്റ് നാസർ വലപ്പാട് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗം യഹ്യ കൊടുങ്ങല്ലൂർ, വനിത വേദി ആക്ടിങ് പ്രസിഡന്റ് സ്മിത മുഹയുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അൻസായി ഷൗക്കത്ത്, മാത്യു സിറിയക്ക്, ഗഫൂർ ചെന്ത്രാപ്പിന്നി, മജീദ് മതിലകം, സുലൈമാൻ മുള്ളൂർക്കര, സലാം കൊടുങ്ങല്ലൂർ, ഹാരിസ് കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ, ബാബു കൊടുങ്ങല്ലൂർ, സ്വാലിഹ് മുഹിയുദ്ദീൻ, സൈറ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി ഇബ്രാഹിം ചേലക്കര സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.

