Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ശൂ​ർ...

തൃ​ശൂ​ർ ഒ.​​െഎ​.​സി.​സി മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്‌​മാ​ൻ സാ​ഹി​ബ്‌ അ​നു​സ്മ​ര​ണം

text_fields
bookmark_border
തൃ​ശൂ​ർ ഒ.​​െഎ​.​സി.​സി മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്‌​മാ​ൻ   സാ​ഹി​ബ്‌ അ​നു​സ്മ​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച മു​ഹ​മ്മ​ദ്‌ അ​ബ്‌​ദു​റ​ഹ്‌​മാ​ൻ സാ​ഹി​ബ്​
അ​നു​സ്​​മ​ര​ണം

റി​യാ​ദ്: പ്ര​മു​ഖ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ധീ​ര​ദേ​ശാ​ഭി​മാ​നി​യും കോ​ൺ​ഗ്ര​സ് ആ​ദ്യ​കാ​ല പ്ര​സി​ഡ​ൻ​റു​മാ​യ മു​ഹ​മ്മ​ദ്‌ അ​ബ്‌​ദു​റ​ഹ്‌​മാ​ൻ സാ​ഹി​ബി​െൻറ 76ാമ​ത് ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ മ​ങ്കൂ​ട്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​െൻറ അ​വ​സാ​ന​ശ്വാ​സം വ​രെ മ​ത​രാ​ഷ്​​ട്ര​വാ​ദ​ത്തി​നെ​തി​രെ, സാ​മു​ദാ​യി​ക മൈ​ത്രി​ക്കും മ​ത​നി​ര​പേ​ക്ഷ​ത​ക്കും വേ​ണ്ടി പോ​രാ​ടി​യ ധീ​ര​നാ​യി​രു​ന്നു അ​ബ്‌​ദു​റ​ഹ്മാ​ൻ സാ​ഹി​ബ്‌ എ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത​രാ​ഷ്​​ട്ര​വാ​ദ ചി​ന്ത​ക​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ന​മ്മു​ടെ യു​വ​ത​യി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന ഇ​ക്കാ​ല​ത്ത് അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബ് എ​ന്ന യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​യു​ടെ ജീ​വി​ത​ത്തെ വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹം ഏ​റെ പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​നു​സ്മ​ര​ണ യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബി​െൻറ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ളും ജീ​വി​ത​വു​മാ​ക​ണം സ​മ​കാ​ലി​ക ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ മ​ത​നി​ര​പേ​ക്ഷ​വാ​ദി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ന് ഊ​ർ​ജം പ​ക​രേ​ണ്ട​ത് എ​ന്ന്​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കു​ഞ്ഞി കു​മ്പ​ള അ​നു​സ്മ​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി​പോ​ൾ മാ​ട​ശേ​രി, അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, കെ.​എ​സ്.​യു സം​സ്ഥാ​ന നേ​താ​വ് ഗൗ​രി പാ​ർ​വ​തി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ലീം ക​ള​ക്ക​ര, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, റ​സാ​ഖ് പൂ​ക്കോ​ട്ടു​പാ​ടം, അ​സ്‌​ക​ർ ക​ണ്ണൂ​ർ, ഷാ​ജി സോ​ന, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഷം​നാ​ദ് ക​രു​നാ​ഗ​പ​ള്ളി, യ​ഹി​യ കൊ​ടു​ങ്ങ​ലൂ​ർ, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, അ​ഷ്‌​റ​ഫ്‌ വ​ട​ക്കേ​വി​ള, സ​ത്താ​ർ കാ​യം​കു​ളം, ഹ​മീ​ദ് ക​ണി​ച്ചാ​ട്ടി​ൽ ദ​മ്മാം, അ​ഷ്‌​റ​ഫ്‌ വ​ട​ക്കേ​കാ​ട് ജി​ദ്ദ, മാ​ള മു​ഹി​യു​ദ്ദീ​ൻ, നൗ​ഷാ​ദ് ആ​ലു​വ, നി​ഷാ​ദ് ആ​ല​​ങ്കോ​ട്, നാ​ദി​ർ​ഷ, സ​ജീ​ർ പൂ​ന്തു​റ, ബാ​ലു കൊ​ല്ലം, കെ.​കെ. തോ​മ​സ്, ബ​ഷീ​ർ കോ​ട്ട​യം, സു​ഗ​ത​ൻ ആ​ല​പ്പു​ഴ, ഷു​ക്കൂ​ർ എ​റ​ണാ​കു​ളം, അ​മീ​ർ പ​ട്ട​ണ​ത്ത്, അ​ബ്​​ദു​ൽ ക​രീം കോ​ഴി​ക്കോ​ട്, ജ​യ​ൻ മാ​വി​ല, ഷാ​ജി മ​ഠ​ത്തി​ൽ, റ​ഫീ​ഖ് പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി പാ​റ​ക്ക​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജു തൃ​ശൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മാ​ത്യു സി​റി​യ​ക്, രാ​ജേ​ഷ് ഉ​ണ്ണി​യാ​ട്ടി​ൽ, ഇ​ബ്രാ​ഹിം ചേ​ല​ക്ക​ര, ഷ​മീ​ർ വ​ള​വ് എ​ന്നി​വ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RemembranceO. A. C. C. Muhammed Abdur Rahman Sahib
News Summary - Thrissur O. A. C. C. Muhammed Abdur Rahman Sahib Remembrance Debt
Next Story