നാട്ടുസംഗമമായി തൃശൂർ നാട്ടുകൂട്ടം പൂരം
text_fieldsതൃശൂർ നാട്ടുകൂട്ടം വിവിധ പരിപാടികളുമായി കുടുംബസംഗമം പൂരം 2023 ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: തൃശൂർ നാട്ടുകൂട്ടം വിവിധ പരിപാടികളുമായി കുടുംബ സംഗമം ‘പൂരം 2023’ സംഘടിപ്പിച്ചു. സിഹാത്ത് നാചുറൽ റിസോർട്ടിൽ നടന്ന പരിപാടിയിൽ തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ കുടുംബമായി പങ്കെടുത്തു. വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ ആവേശമായി. കുടുംബസംഗമം ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
പിന്നണി ഗായകൻ ചാർളി തൃശൂർ മുഖ്യാതിഥിയായി. സോണി തരകൻ, ഷാനവാസ്, ഷാന്റോ ചെറിയാൻ, താജു അയ്യാറിൽ, വിബിൻ ഭാസ്കർ, കൃഷ്ണദാസ്, വിജോ വിൻസെന്റ്, മുഹമ്മദ് നാസർ ഈസ്റ്റേൺ ഡേറ്റ്സ, ശശീധര പണിക്കർ, ഇല്യാസ് കൈപ്പമംഗലം, ഡോ. വർഗീസ് ആന്റണി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ ഫൈസൽ അബൂബക്കർ, ജിയോ ലൂയിസ്, സാദിഖ് അയ്യാലിൽ, ജാസിം നാസർ, ഷൈൻ എന്നിവർ വിതരണം ചെയ്തു. കലാസന്ധ്യ സാമൂഹിക പ്രവർത്തകൻ ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. നിഖിൽ മുരളി, റഫീഖ് വടക്കാഞ്ചേരി, സദാനന്ദൻ, സോഫിയ താജു എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വിവിധ ഗെയിമുകളും അരങ്ങേറി. മുഹമ്മദ് റാഫി, രാഹുൽ, മമ്മു പുത്തൻചിറ എന്നിവർ നേതൃത്വം നൽകി. ഷാന്റോ ചെറിയാൻ, നിഖിൽ മുരളി, അമിത ഷാന്റോ എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

