Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതാണ്ടിയത്​​...

താണ്ടിയത്​​ കനൽകാലങ്ങൾ: തടവറയിലെ ദുരിതങ്ങൾക്കറുതിയായി അഷറഫ്​ നാടണഞ്ഞു

text_fields
bookmark_border
താണ്ടിയത്​​ കനൽകാലങ്ങൾ: തടവറയിലെ ദുരിതങ്ങൾക്കറുതിയായി അഷറഫ്​ നാടണഞ്ഞു
cancel

ദമ്മാം: പലതവണ വിമാനത്താവളത്തിൽനിന്ന്​ തിരിച്ചയക്കപ്പെട്ട അഷറഫിന്​ ഒടുവിൽ നാടണയാൻ ഭാഗ്യം. ദമ്മാം ഫൈസലിയ ജയിലിൽ രണ്ടര വർഷമായി കഴിഞ്ഞിരുന്ന തൃശുർ, കുന്നംകുളം, തൊഴിയൂർ സ്വദേശി വെള്ളുത്തടത്തിൽ വീട്ടിൽ അഷറഫാണ്​ കടമ്പകൾ കടന്ന്​​ കഴിഞ്ഞ ദിവസം നാട്ടിലേക്ക്​ മടങ്ങിയത്​. ശിക്ഷാ കാലാവധി കഴിഞ്ഞും തടവിൽ കഴിയുന്ന അഷറഫിനെ സഹായിക്കാൻ ദമ്മാമിലെ കെ.എം.സി.സി രംഗത്തെത്തിയതാണ് ഒടുവിൽ തുണയായത്​. ഇതിന്​ മുമ്പ്​ മൂന്ന്​ തവണ ഇയാളെ വിമാനത്താവളത്തിൽനിന്ന്​ തിരികെ അയച്ചിരുന്നു. ഇതിനെക്കുറിച്ച്​ 'ഗൾഫ്​ മാധ്യമം'നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


റെൻറ്​ ​എ കാർ കമ്പനിയുമായുണ്ടായിരുന്ന സാമ്പത്തിക കേസ്​ ആയിരുന്നു അഷറഫിന്‍റെ അവസാനയാത്ര മുടക്കിയിരുന്നത്​. ഈ തുക നൽകാൻ കെ.എം.സി.സി തയാറാകവുകയും സാമൂഹിക പ്രവർത്തകൻ മണിക്കുട്ട​ന്‍റെ സഹായത്താൽ ഈ തുക കോടതിയിൽ കെട്ടിവെക്കുകയും ചെയ്​തതോടെയാണ്​ കേസിൽനിന്ന്​ മോചനം സാധ്യമായത്​.

രണ്ട്​ മൂന്ന്​ പേർ ചേർന്ന്​ നാട്ടിലേക്കുള്ള വിമാനടിക്കറ്റിന്‍റെ പണവും നൽകിയതോടെ അഷറഫിന്‍റെ മടക്കം യാഥാർഥ്യമായി. കഴിഞ്ഞദിസവം എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക്​ പോയി. നേരത്തെ പലതവണ വിമാനത്താവളത്തിൽ നിന്ന്​ മടക്കി അയച്ച അനുഭവമുള്ളതിനാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാ​യപ്പോഴാണ്​ നാട്ടിലെത്തിക്കാൻ തുനിഞ്ഞിറങ്ങിയ സാമൂഹിക പ്രവർത്തകർ ഉൾപ്പടെയുള്ള്വർക്ക്​ സമാധാനമായത്​. രണ്ടര വർഷം മുമ്പാണ്​ കേസിൽ അകപ്പെട്ട്​ അഷറഫ്​ ജയിലിലായത്​. ഒന്നര വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ്​ നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്​ അൽ-ഖോബാർ കോടതിയിലെ ഒരു കേസ്​ പൊന്തിവന്നത്​. കാറ്​ വാടകക്ക്​ എടുത്ത വകയിൽ പണമടക്കാനുള്ള കേസായിരുന്നു അത്​.

6,000-ത്തോളം റിയാലാണ്​ ആ വകയിൽ അടക്കാനുണ്ടായിരുന്നത്​. അന്ന്​ നാട്ടിലുള്ള ഭാര്യ ബുഷ്​റ ഇയാളുടെ സുഹൃത്തുക്കളേയും പരിചയക്കാരേയും ബന്ധപ്പെട്ട്​ ആ പണം സ്വരൂപിച്ച്​ കേസിൽ നിന്ന്​ മുക്തമാക്കി. വീണ്ടും വിമാനത്താവളത്തിൽ എത്തിയപ്പോൾ താമസിച്ച ഫ്ലാറ്റിന്‍റെ വാടകക്കുടിശ്ശിക നൽകാത്തതിന്‍റെ പേരിലുള്ള കേസ്​ പൊങ്ങി വന്നു​.

വീട്ടിലെ ദാരിദ്ര്യം തീർക്കാൻ അഞ്ച്​ വർഷം മുമ്പ്​ പ്രവാസിയായ അഷറഫ്​ നാട്ടിലേക്ക്​ തിരികെ എത്തുന്നത്​ കടക്കണിയുടെ ആഴക്കിണറ്റിലേക്കാണ്​. ഗൾഫിൽ പോകാനും വീടു നന്നാക്കാനും എടുത്ത അഞ്ച്​ ലക്ഷത്തിന്‍റെ ലോൺ 10 ലക്ഷമായി മാറി ആകെയുണ്ടായിരുന്ന കിടപ്പാടം ജപ്തിയുടെ വക്കിലെത്തി നിൽക്കുകയാണ്​. ആർഭാഢങ്ങൾ മാത്രം കണ്ട്​ പ്രവാസത്തെ വിലയിരുത്തുന്നവർക്കുള്ള അനുഭവപാഠം കൂടിയാണ്​ അഷറഫിന്‍റെ ജീവിതമെന്ന്​ ഈ വിഷയത്തിൽ ഇടപെട്ട കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്‍റ്​ മുഹമ്മദ്​ കുട്ടി കോഡൂർ പറഞ്ഞു. തടവിറയിൽനിന്ന്​ ഒരാൾ കൂടി ജീവിതത്തിലേക്ക്​ തിരികെയെത്തിക്കാൻ കഴിഞ്ഞത്​ നിറഞ്ഞ സന്തോഷമുണ്ടാക്കുന്നുവെന്ന്​ മണിക്കുട്ടൻ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamGulf News
News Summary - thrissur nativen ashraf reached home
Next Story