Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃശൂർ സ്വദേശികൾ...

തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട്​ വയസുകാരി മരിച്ചു

text_fields
bookmark_border
shuhada
cancel

ദമ്മാം: ദുബൈയിൽ പോയി ജുബൈലിലേക്ക്​ മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട്​ രണ്ട്​ വയസ്സുള്ള പെൺകുഞ്ഞ്​​ മ രിച്ചു. ജുബൈലിൽ ജോലിചെയ്യുന്ന തൃശൂർ ചേലക്കര പാഞ്ഞാൾ പഞ്ചായത്ത് ചിറങ്ങോണം സ്വദേശി ശാഫിഖ്^സഫ ദമ്പതികളുടെ മകൾ ശുഹദ (രണ്ട്​ വയസ്​) ആണ്​ മരിച്ചത്​.

സഹോദരീ ഭർത്താവിനൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ദുബൈയിലേക്ക്​ പുറപ്പെട്ട കുടുംബം തിരികെ വരും വഴിയാണ്​ അപകടം​. ശനിയാഴ്ച അതിരാവിലെ സൗദി അതിർത്തിയായ സൽവയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്​ ഡിവൈഡറിൽ ഇടിച്ചശേഷം റോഡിന്​ പുറത്തേക്ക്​ ചാടുകയായിരുന്നു.

ഇതി​​​െൻറ ആഘാതത്തിൽ മൺകൂനയിലേക്ക് തെറിച്ച്​ വീണാണ്​ കുഞ്ഞ്​ മരിച്ചത്​. മാതാവും പുറത്തേക്കു വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സൽവ ഗവൺമ​​െൻറ്​ ആശുപത്രിയിലുള്ള കുട്ടിയുടെ മൃതദേഹം സൗദി മിനായ് ഖബർസ്ഥാനിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsThrissur Newsdhamam Vehicle Accident
News Summary - Thrissur Native Vehicle Accident -Gulf News
Next Story