ഒമാനിൽ ബീച്ചിൽ മുങ്ങി മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
text_fieldsമസ്കത്ത്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിമരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വേലൂരിലെ ഒലക്കേങ്കിൽ വീട്ടിൽ യേശുദാസനാണ് (51) തെക്കൻ ബാത്തിന ഗവർണറേറ്റ് ബർക്ക വിലായത്തിലെ സവാദി ബീച്ചിൽ ഞായറാഴ്ച മുങ്ങിമരിച്ചത്.
രണ്ടുപേർ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട് രക്ഷിക്കാൻ ഇറങ്ങിയ ഇദ്ദേഹവും അപകടത്തിൽപെടുകയായിരുന്നു. സിവിൽ ഡിഫൻസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കരക്കെത്തിച്ച് മുസന്ന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം റുസ്താഖ് ആശുപത്രിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബർക്കയിൽ 30 വർഷത്തിലധികമായി ടയർ ഷോപ് നടത്തിവരുകയായിരുന്നു.
പിതാവ്: ദേവസ്യ. മാതാവ്: റോസ. ഭാര്യ: സിന്ധു. മക്കൾ: സ്നേഹ, സാന്ദ്ര, അനു. മരുമകൻ: നിക്സൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

