Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സാമൂഹിക...

കോവിഡ്​: സാമൂഹിക പ്രവർത്തകൻ പ്രേമരാജൻ സൗദിയിൽ നിര്യാതനായി

text_fields
bookmark_border
കോവിഡ്​: സാമൂഹിക പ്രവർത്തകൻ പ്രേമരാജൻ സൗദിയിൽ നിര്യാതനായി
cancel

ജുബൈൽ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തൃശൂർ വടക്കേകാട് സ്വദേശി വെട്ടിയാട് വീട്ടിൽ വി.എ. പ്രേമരാജൻ സൗദിയിൽ നിര്യാതനായി. ജുബൈൽ മുവാസത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ ഒന്നിനാണ് പനിയെ തുടർന്ന്​​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 

വൈകാതെ ആരോഗ്യനില വഷളായി. ഓക്സിജൻ നില താഴ്ന്ന് മൂന്നു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസതടസ്സം കലശമായതിനെ തുടർന്ന് വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിച്ചു. 

കഴിഞ്ഞ ദിവസം ദമ്മാമിൽനിന്ന്​ പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാനിരുന്നതാണ്. പ്രേമരാജ​​െൻറ മരണം ജുബൈലിലെ മലയാളി സമൂഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം മുവാസത്ത് ആശുപത്രി മോർച്ചറിയിലാണ്​. ഭാര്യ: ലളിത. മക്കൾ: പ്രെനിൽ, പ്രജിൽ, ജിത്തു. മരുമക്കൾ: യു. ശ്രുതി, കെ. നീതു.

Show Full Article
TAGS:saudi arabia gulf news covid death thrissur 
Next Story