Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) റിയാദ്​ ബദീഅയിലെ കിങ്​ സൽമാൻ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഈദുൽ ഫിത്​ർ ദിനമായ ഞായറാഴ്ച വൈകീട്ടാണ്​ മരണം സംഭവിച്ചത്. സമ്പൂർണ ലോക്ഡൗൺ കാരണം റിയാദിലുള്ള മകൻ ഷൗക്കത്തിന് ആശുപത്രിയിലെത്താൻ സാധിച്ചിരുന്നില്ല. ലോക്ഡൗൺ അവസാനിച്ച വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. 

12 വർഷമായി റിയാദിലുള്ള ബഷീർ മലസിലെ ഒരു ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലുള്ള മകൻ ഷൗക്കത്തി​െന കൂടാതെ ഷബ്‌ന എന്ന മകൾ കൂടിയുണ്ട്. സന്ദർശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മൃതദേഹം കിങ്​ സൽമാൻ ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19covid death
News Summary - thrissur native died in riyadh
Next Story