Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു
cancel
camera_alt

രാജേഷ്

നജ്‌റാൻ: സൗദിയിൽ നജ്റാനടുത്ത് വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങോട്ട് വേലായുധൻ മകൻ രാജേഷ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് പ്രാതൽ കഴിച്ച് കൊണ്ടിരിക്കേ സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

ഉടനെ ദഹ്റാൻ ജനൂബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 15 വർഷമായി സൗദിയിലുള്ള രാജേഷ് സ്പോൺസർക്കൊപ്പം മെക്കാനിക്കും ഡ്രൈവറായും ജോലിചെയ്ത് വരികയായിരുന്നു. അസീർ പ്രവാസി സംഘം ദഹ്റാൻ ജനൂബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: രമ്യ, മകൻ: അദ്വൈദ്.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാജേഷിന്റെ സഹോദരൻ രാംലാലിനോടൊപ്പം അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗം ഷാജഹാൻ, അബ്ദുറഹിമാൻ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thrissur native died in a car accident in Saudi Arabia
Next Story