Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപനി ബാധിച്ച്​...

പനി ബാധിച്ച്​ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി മദീനയിൽ മരിച്ചു

text_fields
bookmark_border
പനി ബാധിച്ച്​ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി മദീനയിൽ മരിച്ചു
cancel

മദീന: പനി ബാധിച്ച്​ ചികിത്സയിലായിരുന്ന തൃശ്ശൂർ പുന്നയൂർ എടക്കഴിയൂർ സ്വദേശി പുവ്വത്തിങ്ങൽ അബ്​ദുൽ കബീർ (49) മദീ നയിൽ നിര്യാതനായി. ഹൗസ് കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.

ഒരാഴ്ച്ചയായി പനി ബാധിച്ചതിനെ തുടർന്ന് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുമ്പ് ദമ്മാമിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു മാസം മുമ്പാണ് മദീനയിലെ പുതിയ സ്പോൺസർക്ക്​ കീഴിൽ ജോലിക്കെത്തിയത്.

നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
TAGS:thrissur native madina saudi arabia gulf news malayalam news 
Next Story