തൃശൂർ പടക്ക നിർമാണശാല ദുരന്തം: റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു
text_fieldsപ്രതീകാത്മക ചിത്രം
റിയാദ്: തൃശൂരിലെ പടക്ക നിർമാണശാല അപകടത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ റിയാദ് ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. നിരപരാധികളായ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരവും വേദനാജനകവുമാണെന്ന് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരാദുഃഖത്തിൽ ഒ.ഐ.സി.സി നേതാക്കൾ പങ്കുചേർന്നു. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും, അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം ദാരുണ അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിെൻറ ആവശ്യകത ഒ.ഐ.സി.സി ചൂണ്ടിക്കാട്ടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹിക്കാനുള്ള ശക്തിയും സമാധാനവും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും ഒ.ഐ.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

