Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃശൂർ ജില്ല പ്രവാസി...

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമവും അവാർഡ് വിതരണവും

text_fields
bookmark_border
തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമവും അവാർഡ് വിതരണവും
cancel
camera_alt

തൃ​ശൂ​ർ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം സു​രേ​ഷ് ക​രു​വ​ത്തി​നെ ആ​ദ​രി​ക്കുന്നു

Listen to this Article

റിയാദ്: റിയാദിലെ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റിയും ഏരിയ കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഷാജി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പ്രവാസി അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് വിതരണം ശിഹാബ് കൊട്ടുകാട്, കൂട്ടായ്മ ഭാരവാഹികളായ ഷാജി കൊടുങ്ങല്ലൂർ, സഗീർ അന്താറത്തറ, സോണറ്റ് കൊടകര, രാജു തൃശ്ശൂർ, ജിജു വേലായുധൻ, അനിൽ കുന്നംകുളം, ലിനോ മുട്ടത്ത്, റസാഖ് ചാവക്കാട്, രാധാകൃഷ്ണൻ കലവൂർ എന്നിവർ നിർവഹിച്ചു.

കൂട്ടായ്മയുടെ മുതിർന്ന അംഗം ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന സുരേഷ് കരുവത്തിനെ ആദരിച്ചു. ഏരിയ പ്രസിഡന്‍റുമാരായ റഫീഖ് അബ്ദുല്ല, സുനിൽ കൊടകര, അനിൽ മാളിയേക്കൽ, സുനിൽ സുലൈ, കേന്ദ്രകമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ഡേവിഡ് മാങ്ങൻ, ബാബു നിസാർ, ശശിധരൻ പുല്ലശ്ശേരി, ജോസഫ് സുലൈ, സജാദ് പള്ളം, ജയരാജ് വടക്കേക്കാട്, സോണി പാറക്കൽ, ജോയി കരുവന്നൂർ എന്നിവർ നേതൃത്വം നൽകി. സഗീർ അന്താറത്തറ സ്വാഗതവും സോണറ്റ് കൊടകര യോഗത്തിന് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar Meeting
News Summary - Thrissur District Pravasi Koottayam Iftar Meeting and Award Ceremony
Next Story