Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിൻസെൻറ് ചിറ്റക്കരയ്ക്ക് തൃശ്ശൂർ ജില്ല ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
വിൻസെൻറ് ചിറ്റക്കരയ്ക്ക് തൃശ്ശൂർ ജില്ല ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വിൻസെൻറ് ചിറ്റക്കരയ്ക്ക് തൃശ്ശൂർ ജില്ലാ ഒ.ഐ.സി.സിയുടെ ഉപഹാരം കൈമാറുന്നു

റിയാദ്: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിൻസെൻറ് ചിറ്റക്കരയ്ക്ക് ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി. തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ അദ്ദേഹം റിയാദിലെ നെസ്മ കമ്പനിയിൽ പർച്ചേസിങ് വിഭാഗത്തിൽ ദീർഘകാലമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

മലസിലെ ചെറീസ് റെസ്റ്റോറൻറിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ല പ്രസിഡൻറ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ മാള മുഹിയുദ്ദീൻ ഹാജി, യഹിയ കൊടുങ്ങല്ലൂർ, രാജു തൃശ്ശൂർ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡൻറ് നാസർ വലപ്പാടും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കറും ചേർന്ന് അദ്ദേഹത്തിന് കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയേട്ടൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഇബ്രാഹിം ചേലക്കര, മുസ്തഫ പുനലത്ത് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thrissur District OICC sent off Vincent Chittakara
Next Story