തൃശൂർ ജില്ല ഒ.ഐ.സി.സി അംഗത്വ വിതരണ കാമ്പയിന് തുടക്കം
text_fieldsറിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
റിയാദ്: റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു. ബത്ഹ ഹോട്ടൽ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. സജിത്തിന് (സഫാമക്ക പോളിക്ലിനിക്) ആദ്യ അംഗത്വ വിതരണം ജില്ല പ്രസിഡന്റ് സുരേഷ് ശങ്കർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, യഹിയ കൊടുങ്ങല്ലൂർ, അബ്‌ദുല്ല വല്ലാഞ്ചിറ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ജില്ല പ്രസിഡന്റ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ അംഗത്വ വിതരണത്തെക്കുറിച്ചും വിശദീകരിച്ചു. യഹിയ കൊടുങ്ങല്ലൂർ, രാജു തൃശൂർ എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും സെക്രട്ടറി ഗഫൂർ ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.
സലീം മാള, സത്താർ ഗുരുവായൂർ, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, ബാബു കൊടുങ്ങല്ലൂർ, തൽഹത് ലുലു, റഷീദ് മുള്ളൂർക്കര, വിൻസെന്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

