സൗദിയിൽ കാണാതായ ആന്ധ്ര സ്വദേശിനിയെ മൂന്നു വർഷത്തിന് ശേഷം കണ്ടെത്തി
text_fieldsലക്ഷ്മിയുടെ (വലത്ത്) യാത്രാരേഖകൾ മഞ്ജു മണിക്കുട്ടൻ ൈകമാറുന്നു
ദമ്മാം: വീട്ടുവേലക്കാരിയായെത്തി മൂന്നു വർഷത്തിലേറെയായി പുറംലോകവുമായി ബന്ധമില്ലാതെ കുടുങ്ങിപ്പോയ ആന്ധ്ര സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ പുതുജീവൻ. ആന്ധ്ര വിശാഖ പട്ടണം സ്വദേശി ലക്ഷ്മി കരി (48) ആണ് ഇന്ത്യൻ എംബസിയുടേയും സാമൂഹിക പ്രവർത്തകരുടേയും തുണയിൽ പുറംലോകം കണ്ടത്. മൂന്നു വർഷത്തിലേറെയായി കുടുംബം അന്വേഷിച്ച് മടുത്തപ്പോഴായിരുന്നു നാട്ടിലെ എം.എൽ.എയുടെ സഹായത്തോടെ കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്.
പാസ്പോർട്ടിെൻറ പകർപ്പ് മാത്രമേ എംബസിയിൽ നൽകാൻ കുടുംബത്തിെൻറ പക്കൽ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ എംബസി ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനെ ലക്ഷ്മിയെ കണ്ടെത്തുന്നതിനുള്ള ദൗത്യം ഏൽപിക്കുകയായിരുന്നു. അവർ ദമ്മാമിലെ പാസ്പോർട്ട് ഓഫിസിൽനിന്ന് സ്പോൺസറുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് ഇവരുടെ വീട് കണ്ടുപിടിച്ച്, സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തെലുങ്ക് മാത്രമറിയുന്ന ലക്ഷ്മി പറയുന്നത് മനസ്സിലാക്കാൻ മഞ്ജു സാമൂഹിക പ്രവർത്തകൻ മിർസ ബേയ്ഗിെൻറ സഹായം തേടി. രണ്ട് വർഷത്തിലധികമായി ലക്ഷ്മിക്ക് ശമ്പളം ലഭിച്ചിരുന്നില്ല.
ചോദിക്കുേമ്പാഴെല്ലാം പിന്നീടാവട്ടെ എന്ന മറുപടിയാണത്രേ ലഭിച്ചിരുന്നത്. ഭർത്താവ് മരിച്ച ലക്ഷ്മി വൃദ്ധരായ മാതാപിതാക്കളേയും പറക്കമുറ്റാത്ത മക്കളേയും പോറ്റാനാണ് ഗൾഫിൽ വീട്ടുവേലക്കാരിയുടെ വിസയിലെത്തിയത്. വർഷങ്ങളോളം നാടുമായി ബന്ധമില്ലാതായതോടെ മാനസിക നില തകരാറിലായിരുന്നു. ശമ്പളം പൂർണമായും നൽകി തങ്ങൾ അവധിക്ക് നാട്ടിലയച്ചുകൊള്ളാമെന്ന് സ്പോൺസർ സമ്മതിച്ചിട്ടും കേസിൽ ഇടപെട്ട എംബസിയോ സാമൂഹിക പ്രവർത്തകരോ അതിന് സമ്മതിച്ചില്ല. തുടർന്ന് കുടിശ്ശികയുള്ള മുഴുവൻ ശമ്പളവും നൽകി കഴിഞ്ഞ ദിവസം ലക്ഷ്മിയെ എക്സിറ്റിൽ നാട്ടിലയക്കുകയായിരുന്നു. ഒരു മാസത്തിലധികം മഞ്ജു ലക്ഷ്മിയെ തെൻറ വീട്ടിൽ പാർപ്പിച്ച് കേസ് വിജയിച്ച് മുഴുവൻ പണവും വാങ്ങിനൽകിയാണ് നാട്ടിലയച്ചത്. മണിക്കുട്ടനും നവയുഗം സാംസ്കാരിക വേദിയുടെ പ്രവർത്തകരും സഹായത്തിനായി ഒപ്പമുണ്ടായിരുന്നതായും മഞ്ജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

