തീർഥാടകർക്ക് മൂന്ന് വാക്സിനുകൾ നിർബന്ധം -ആരോഗ്യ മന്ത്രാലയം
text_fieldsമക്ക: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്ക് നിശ്ചയിച്ചിരിക്കുന്ന ആരോഗ്യ നിബന്ധനകൾ സൗദി ഹെൽത്ത് കൗൺസിൽ പ്രസിദ്ധീകരിച്ചു.
തീർഥാടകരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ മൂന്ന് വാക്സിനുകളാണ് സ്വീകരിക്കേണ്ടത്. മെനിഞ്ചൈറ്റിസ് തടയുന്നതിനുള്ള നിസീറിയ മെനിഞ്ചൈറ്റിസ് വാക്സിൻ, ഏറ്റവും പുതിയ അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്കനുസൃതമായ കൊറോണ വൈറസ് (കോവിഡ് 19) വാക്സിൻ, സീസനൽ ഇൻഫ്ലുവൻസ വാക്സിൻ എന്നിവയാണ് നിർബന്ധമായും എടുക്കേണ്ടത്.
ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിന് പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഈ വാക്സിനുകൾ സ്വീകരിക്കേണ്ടത് നിർബന്ധ മാനദണ്ഡമാണെന്ന് ആരോഗ്യ മാന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വലിയ ഒത്തുചേരലുകൾ ഉണ്ടാകുന്ന സീസണുകളിൽ പകർച്ചവ്യാധികളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനുമായി സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സുരക്ഷ വർധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള തീർഥാടകർക്ക് ഏറ്റവും ഉയർന്ന പ്രതിരോധവും സുരക്ഷയും കൈവരിക്കുന്നതിനുമുള്ള ദേശീയശ്രമങ്ങളുടെ ഭാഗവുമാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

