സൗദിയിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണവും ഏഴ് പേർക്ക് പരിക്കും
text_fieldsറിയാദ്: സൗദി അറേബ്യയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്നുമരണം, ഏഴുപേർക്ക് പരിക്ക്. ദക്ഷിണ സൗദിയിലെ അൽബാഹ മേഖലയിൽ വാഹനങ്ങൾ ഇടിച്ചും മണ്ണിടിഞ്ഞുമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചാണ് മൂന്നു വിദേശികൾ തൽക്ഷണം മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അൽബാഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു അപകടത്തിൽ കാർ, കണ്ടെയ്നർ ടാങ്കറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. അഖബ എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് ഒരാൾക്ക് നിസ്സാര പരിക്കേറ്റു. ഇയാളെയും വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീകളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

