കോവിഡ്​ ബാധിച്ച്​ മൂന്നുമലയാളികൾ കൂടി സൗദിയിൽ മരിച്ചു

സൈനുദ്ദീൻ, പി.എസ്​. രാജീവ്​, മുഹമ്മദ്​ സലീം

ദമ്മാം/ബുറൈദ​: കോവിഡ്​ ബാധിച്ച്​ മൂന്ന്​​​ മലയാളികൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി  സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ്​ (53) എന്നിവർ ദമ്മാമിലും ​തിരുവനന്തപുരം ബീമാപള്ളി  സ്വദേശി പുതുവൽ പുരയിടം മുഹമ്മദ്‌ നൂഹ് മകൻ മുഹമ്മദ് സലിം (45) ബുറൈദയിലുമാണ്​ മരിച്ചത്​. 

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഖോബാറിലെ ആശുപത്രിയിൽ  ചികിത്സയിലായിരിക്കെയാണ്​ സൈനുദ്ദീൻ സുലൈമാൻ റാവുത്തരുടെ മരണം. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം  ഖോബാറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ. 

അബ്​ഖൈഖിൽ ജോലി ചെയ്​തിരുന്ന പി.എസ്​. രാജീവിന്​ രണ്ടാഴ്ച  മുമ്പാണ്​ കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്​. അബ്​ഖൈഖിലെ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചു.  രോഗം മൂർച്​ഛിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കൽ കോംപ്ലക്​സിൽ വ​െൻറിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ നില വഷളാവുകയും  മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാജീവിന്​ അസുഖം മുർഛിച്ചിരിക്കുകയാണന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട്​ യുത്ത്​ കോൺഗ്രസ്​ സംസ്​ഥാന സെക്രട്ടറി നൗഫലും ആലപ്പുഴ ഡി.സി.സി പ്രസിഡൻറ്​ എം. ലിജുവും ബന്ധപ്പെടുകയും ഉടൻ ആശുപത്രിയിലേക്ക്​ എത്തിക്കുകയുമായിരുന്നെന്ന്​  ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡൻറ്​ ബിജു കല്ലുമല പറഞ്ഞു. രോഗം ഏറെ കടുത്ത ഘട്ടത്തിലാണ്​ അബ്​ഖൈഖിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ ദമ്മാം  മെഡിക്കൽ കോംപ്ലക്​സിൽ എത്തിക്കുകയും, വ​െൻറിലേറ്ററി​​െൻറ സഹായ​േത്താടെ ജീവൻ നിലനിർത്തുകയുമായിരുന്നു. ഭാര്യ: ബിന്ദു രാജീവ്. മക്കൾ: അശ്വിൻ രാജ്,  കാർത്തിക് രാജ്. 

14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മുഹമ്മദ്​ സലീം. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന്​  മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ.മാതാവ്: ആബിദ ബീവി. നീണ്ടകാലമായ പ്രവാസിയായ ഇദ്ദേഹം ആദ്യം ഏഴ്​  വർഷം ഉനൈസയിലെ ഒരു സൂപർമാർക്കറ്റിൽ ജോലി ചെയ്​തിരുന്നു. ശേഷം 14 വർഷമായി ബുറൈദയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹംബുറൈദ  സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്​. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന്​ വേണ്ടി ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങിനൊപ്പം കമ്പനി  സഹപ്രവർത്തകരും സഹായത്തിനുണ്ട്.

Loading...
COMMENTS